കുവൈറ്റ് സിറ്റി:- സാരഥി കുവൈറ്റ് ഇരുപത്തിരണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചും ഇന്ത്യയുടെ എഴുപത്തിരണ്ടാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായും ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്ററിന്റെ പങ്കാളിത്തത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെന്‍ട്രൽ ബ്ലഡ് ബാങ്കിന്റെ അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ജനുവരി 22 വെള്ളിയാഴ്ച 9 മണി മുതല്‍ 1 മണി വരെ നടത്തിയ ക്യാമ്പില്‍ ഇരുനൂറില്‍ പരം ദാതാക്കള്‍ രക്തദാനം നടത്തി.
പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്യാമ്പ് നടന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ കുവൈത്ത് ബ്ലഡ് ബാങ്കിൽ നേരിടുന്ന രക്തദൌർലഭ്യം നേരിടുന്നതിനായി സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യർത്ഥനപ്രകാരമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ദൈവദശകത്തോട് കൂടി ആരംഭിച്ച ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം സാരഥി പ്രസിഡന്റ് സജീവ് നാരായണന് നിര്‍വഹിച്ചു. രഘുബാൽ ബിഡികെ സ്വാഗതം അര്‍പ്പിച്ചു. സാരഥി കുവൈറ്റിനെക്കുറിച്ചും സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സാരഥി ജനറല്‍ സെക്രട്ടറി ബിജു സി വി ആമുഖപ്രസംഗത്തില്‍ വിശദീകരിച്ചു. സാരഥി ട്രസ്റ്റ് ചെയര്മാന് സുരേഷ് കെ, ബിഡികെ രക്ഷാധികാരി മനോജ് മാവേലിക്കര, സാരഥി സെന്‍ട്രല്‍ വനിതാവേദി സെക്രട്ടറി പ്രീത സതീഷ്, സാരഥി ട്രസ്റ്റ് സെക്രട്ടറി വിനോദ് സി എസ്, സാരഥി വൈസ് പ്രസിഡണ്ട് എന്‍ എസ് ജയകുമാര്‍ ,സാരഥി ഉപദേശക സമിതി അംഗം സുരേഷ് കെ പി, സാരഥി ട്രഷറര്‍ രജീഷ് മുല്ലക്കല്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു.
ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിനുള്ള പ്രശംസാഫലകം ട്രഷർ ടി. എം. രമേശൻ, മനോജ് മാവേലിക്കര, ബിഡികെ ഉപദേശക സമിതി അംഗം രാജൻ തോട്ടത്തിൽ എന്നിവർ ചേർന്ന് സാരഥി സെന്‍ട്രല്‍ ഭാരവാഹികൾക്ക് കൈമാറി. രക്തദാന ക്യാമ്പ് കോര്‍ഡിനേറ്റര്‍ ആയ സാരഥി ഹസ്സാവി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ദിനു കമല്‍ ക്യാമ്പ് വിജയകരമായി നടത്തിക്കാന്‍ സഹായിച്ച സംഘാടകര്‍ക്കും ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്ക്കും പ്രത്യേകിച്ച് എല്ലാ രക്തദാതാക്കള്‍ക്കും നന്ദി അര്‍പ്പിച്ചു.
സാരഥി അബ്ബാസിയ ഈസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 19ന് നടത്തുന്ന നിറക്കൂട്ട് – ഓണ്‍ലൈന്‍ ചിത്ര രചനാ മത്സരത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചടങ്ങില്‍ വെച്ച് നിര്‍വഹിച്ചു. അബ്ബാസിയ ഈസ്റ്റ് യൂണിറ്റ് കണ്‍വീനര്‍ ശ്രീ സനല്‍ കുമാര്‍ സാരഥി സെന്‍ട്രല്‍ ഭാരവാഹികള്‍ക്ക് നിറക്കൂട്ട് പോസ്റ്റര്‍ കൈമാറി.
സാരഥി കുവൈറ്റിന്റെ രക്തദാന ക്യാമ്പിനു ചുക്കാന്‍ പിടിച്ച ഹസ്സാവി സൗത്ത് യൂണിറ്റിന്റെ മാനേജിംഗ് കമ്മറ്റിഅംഗങ്ങള്‍ ആയ ഷാജി ശ്രീധരന്, അരുണ്‍ പ്രസാദ്, വിജയന് കെ സി, അശ്വിന് സി വി, ജിത മനോജ്, അനില സുധിന്‍, മായ അനു, ഹിത സുഹാസ്, അരുണ്‍ മോഹന്‍ദാസ് ബിഡികെ അംഗങ്ങള്‍ ആയ നിമിഷ്, സോയൂസ്, വിനോത്, ശ്രീകുമാർ, നളിനാക്ഷൻ, അജിത് ചന്ദ്രൻ, ജോളി, ബീന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.