88-മത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ച് സാരഥി കുവൈറ്റ് സാൽമിയ യൂണിറ്റ് സംഘടിപ്പിക്കുന്ന തീർത്ഥാടനം 2020 ന് ആശംസകളുമായി സാരഥി കുവൈറ്റ് ജനറൽ സെക്രട്ടറി ശ്രീ.ബിജു. സി.വി.
gurubless
ബഹ്റിൻ എക്സ്ചേഞ്ച് ( BEC)യാത്ര അയപ്പ് നൽകി
മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് യാത്ര തിരിക്കുന്ന സാരഥി കുവൈറ്റിൻ്റെ മുൻ പ്രസിഡൻ്റും സാമൂഹിക പ്രവർത്തകനുമായ ശ്രീ.സുഗുണൻ കെ.വി യ്ക്ക് പ്രമുഖ എക്സ്ചേഞ്ച് കമ്പനിയും സാരഥി കുവൈറ്റിന്റെ ആനുവൽ സ്പോൺസറുമായ ബഹ്റിൻ എക്സ്ചേഞ്ച് കമ്പിനി സ്നേഹോഷ്മളമായ യാത്ര അയപ്പ് നൽകി..
ബഹ്റിൻ എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീ.മാത്യൂസ് വർഗ്ഗീസ് സ്നേഹോപഹാരം ശ്രീ.സുഗുണന് കൈമാറി. ചടങ്ങിൽ ബഹ്റിൻ എക്സ്ചേഞ്ച് മാർക്കറ്റിംങ്ങ് മാനേജർ ശ്രീ.രാംദാസ് നായർ, സാരഥി പ്രസിഡൻ്റ് ശ്രീ.സജീവ് നാരായണൻ, ജനറൽ സെക്രട്ടറി ശ്രീ.ബിജു.സി.വി, ട്രസ്റ്റ് ചെയർമാൻ ശ്രീ.സുരേഷ്.കെ, അഡ്
The Bahrain Exchange (BEC) Give send-off
മലയാളമാകെ കവിതയുടെ രാത്രിമഴ പെയ്യിച്ച കവയിത്രി സുഗതകുമാരി ഇനി ഓര്മ. എണ്‍പത്തിയാറ് വയസ്സായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണത്തിലിരിക്കെയായിരുന്നു അന്ത്യം.
ആറന്മുളയിലെ വഴുവേലി തറവാട്ടില്‍ ഗാന്ധിയനും കവിയും കേരള നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ അമരക്കാരനുമായ ബോധേശ്വരന്റെ (കേശവ പിള്ള) മകളായി 1934 ജനുവരി ഇരുപത്തി രണ്ടിനാണ് സുഗതകുമാരി ജനിച്ചത്. അക്കാലത്തെ പ്രശസ്ത സംസ്കൃതം പണ്ഡിതയായ വി. കെ കാര്‍ത്യായനി ടീച്ചറായിരുന്നു അമ്മ. തത്വശാസ്ത്രത്തില്‍ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദമെടുത്തശേഷം ധര്‍മാര്‍ഥ കാമമോക്ഷങ്ങളിലെ മോക്ഷം എന്ന സങ്കല്പത്തെക്കുറിച്ച് മൂന്ന് വര്‍ഷം തത്വശാസ്ത്രഗവേഷണപഠനം നടത്തിയെങ്കിലും പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചു.
കേരളത്തിന്റെ സ്ത്രീവിമോചന ചിന്തകളുടെ പ്രാരംഭനാളുകളില്‍ സജീവപ്രവര്‍ത്തനം നടത്തി. കേരളത്തില്‍ പ്രകൃതി സംരക്ഷണസമിതി രൂപീകരിച്ചപ്പോള്‍ സ്ഥാപക സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ’അഭയ’ എന്ന സ്ഥാപനം ആരംഭിച്ചു. സംസ്ഥാന വനിതാകമ്മീഷന്റെ ആദ്യത്തെ ചെയര്‍പേഴ്സണ്‍, സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭത്തിന്റെ നേതൃനിരകളിലൊരാള്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
പ്രകൃതിക്ക് വേണ്ടി പോരടിച്ച സാഹിത്യകാരിയ്ക്ക് സാരഥി കുവൈറ്റിന്റെ ആദരാഞ്ജലികൾ .. 🌹
സാരഥി കുവൈറ്റ് ശ്രീ.സുഗുണൻ കെ.വി യ്ക്ക് സ്നേഹോഷ്മളമായ യാത്ര അയപ്പ് നൽകി .
മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് യാത്ര തിരിക്കുന്ന സാരഥി കുവൈറ്റിൻ്റെ ആദ്യകാല നേതാക്കളില്‍ ഒരാളും, സാരഥി കുവെറ്റിൻ്റെ മുൻ പ്രസിഡൻ്റുമായ ശ്രീ.സുഗുണൻ കെ.വി യ്ക്ക് സാരഥി കുവൈറ്റ് സ്നേഹോഷ്മളമായ യാത്ര അയപ്പ്നൽകി.
സാരഥി കുവൈറ്റിന്റെ ട്രഷറർ, വൈസ് പ്രസിഡന്റ് , അഡ്വൈസറി അംഗം തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ശ്രീ.സുഗുണൻ കെ.വി യെ ചടങ്ങിൽ ആദരിക്കുകയും സാരഥിയുടെ സ്നേഹോപഹാരം നൽകുകയും ചെയ്തു.
തിരക്ക് നിറഞ്ഞ പ്രവാസ ജീവിതത്തിനിടയിലും സംഘടനാപ്രവർത്തനം സ്വന്തം ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കാനും സാമൂഹിക ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ എന്നും സജീവമാകാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് എന്ന് ചടങ്ങിൽഅധ്യക്ഷത വഹിച്ച സാരഥി പ്രസിഡൻറ് ശ്രീ.സജീവ് നാരായണൻ പറഞ്ഞു.
സാരഥി ജനറൽ സെക്രട്ടറി.ശ്രീ. ബിജു സി.വി. സ്വാഗതം ആശംസിച്ച ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ശ്രീ.സുരേഷ്.കെ., ട്രഷറർ. ശ്രീ.രജീഷ് മുല്ലക്കൽ, രക്ഷാധികാരി ശ്രീ.സുരേഷ് കൊച്ചത്ത്,വൈസ് പ്രസിഡണ്ട് ശ്രീ.ജയകുമാർ എൻ.എസ് , വനിതാവേദി ചെയർപേഴ്സൺ ശ്രീമതി.ബിന്ദു സജീവ്, അഡ്വൈസറി അംഗങ്ങളായ ശ്രീ.സുരേഷ്.കെ.പി, പ്രീതിമോൻ വാലത്ത് , ശ്രീ.സി.എസ് ബാബു, സെക്രട്ടറി.ശ്രീ. നിഖിൽ ചാമക്കാലയിൽ തുടങ്ങി സാരഥിയുടെ വിവിധ സംഘടനാ പ്രതിനിധികൾ ആശംസകൾ നേരുകയും ജോയിൻറ് ട്രഷറർ ശ്രീ.ദീപു കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു..
സാരഥി കുവൈറ്റ് 20 -മത് വാർഷിക പൊതുയോഗവും, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പുംനടത്തി
സാരഥി കുവൈറ്റ് 20 -മത് വാർഷിക പൊതുയോഗവും, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പുംനടത്തി
==========================================================
കുവൈറ്റിലെ ശ്രീനാരായണീയ പ്രസ്ഥാനമായ സാരഥി കുവൈറ്റ് 20 മത് വാർഷിക പൊതുയോഗവും, 2020-22 വർഷത്തെ ഭാരവാഹികളുടെതിരഞ്ഞെടുപ്പും നടത്തുകയുണ്ടായി.
സാരഥി പ്രസിഡന്റ് ശ്രീ.സുഗുണൻ കെ.വിയുടെ അദ്ധ്യക്ഷതയിൽചേർന്ന വാർഷിക പൊതുയോഗം സാരഥി രക്ഷാധികാരിശ്രീ. സുരേഷ് കൊച്ചത്ത് ഉത്ഘാടനം ചെയ്തു. സാരഥി സെക്രട്ടറി ശ്രീ. ദീപു സ്വാഗതം ആശംസിക്കുകയും, ജനറൽ സെക്രട്ടറി ശ്രീ.അജി കെ.ആർ 2019-20 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ശ്രീ.ബിജു. സി.വി സാമ്പത്തിക റിപ്പോർട്ടും, വനിതാവേദിയുടെപ്രവർത്തന റിപ്പോർട്ട്സെക്രട്ടറി ശ്രീമതി. പ്രീത സതീഷും അവതരിപ്പിച്ച്അംഗീകാരം നേടി. സാരഥി ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചെയർമാൻ ശ്രീ.സുരേഷ്.കെ വിശദീകരിച്ചു.
2020 -22 വർഷത്തെ സാരഥി കുവൈറ്റ് ഭാരവാഹികളായിശ്രീ. സജീവ് നാരായണൻ ( പ്രസിഡന്റ്), ശ്രീ.ബിജു. സി.വി (ജനറൽ സെക്രട്ടറി), ശ്രീ.രജീഷ് മുല്ലയ്ക്കൽ ( ട്രഷറർ), ശ്രീ.ജയകുമാർ എൻ.എസ് ( വൈസ് പ്രസിഡന്റ്), ശ്രീ.നിഖിൽ ഭാസ്കരൻ (സെക്രട്ടറി), ശ്രീ. ദീപു (ജോയിന്റ് ട്രഷറർ) എന്നിവരെയും,
സാരഥി വനിതാവേദി ഭാരവാഹികളായി ശ്രീമതി. ബിന്ദുസജീവ് (ചെയർപേഴ്സൺ), ശ്രീമതി.പ്രീത സതീഷ് (സെക്രട്ടറി), ശ്രീമതി. മിത്രാ ഉദയൻ (ട്രഷറർ), ശ്രീമതി. മഞ്ജു സുരേഷ് (വൈസ് ചെയർപേഴ്സൺ), ശ്രീമതി. രമ വിദ്യാധരൻ (ജോ:സെക്രട്ടറി), ശ്രീമതി. ലൈലാ അജയൻ (ജോ. ട്രഷറർ) എന്നിവരെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു.
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലൂടെ സംഘടിപ്പിച്ച വാർഷിക പൊതുയോഗത്തിൽ 2019 -20 വർഷത്തെ മികച്ച വിദ്യാർത്ഥികൾക്കുള്ള ശ്രീ.ശാരദാംബ എക്സലൻസ് അവാർഡുകളും വിതരണം ചെയ്തു. വിവിധ മേഘലയിലെ സമഗ്ര സംഭാവനകൾക്കായിശ്രീ. CS. ബാബു, 2019-2020 പ്രവർത്തന വർഷത്തിൽ സാരഥി നടത്തിയ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം കൊടുത്ത ശ്രീ.വിനീഷ് വിശ്വംഭരൻ, ശ്രീ.സുരേഷ് ബാബു, ശ്രീമതി.ലിനി ജയൻ, ശ്രീ.മനു കെ.മോഹൻ, ശ്രീ.പ്രമീൾ പ്രഭാകരൻ എന്നിവർ അവാർഡുകൾക്ക് അർഹരായി.
ശ്രീ.പ്രീതിമോൻ വാലത്ത്, ശ്രീ.സുരേഷ് വെള്ളാപ്പള്ളി, ശ്രീ. റെജി സി.ജെ ,ശ്രീ.ജയൻ സദാശിവൻ എന്നിവർ വാർഷിക പൊതുയോഗത്തിൻറെ പ്രസീഡിയം നിയന്ത്രിച്ചു .
മുൻ കുവൈത്ത് ഉപപ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്ന ഷൈഖ് നാസർ അൽ സബാഹ് അൽ അഹമ്മദ് ന്റെ നിര്യാണത്തിൽ സാരഥി കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം വളർത്തുന്നതുന്നതിൽ ഒട്ടേറെ സംഭാവനകൾ നൽകിയ വ്യക്തിയെയാണു ഷൈഖ് നാസർ. അദ്ദേഹത്തിൻ്റെ വിയോഗം മൂലം കുവൈത്തി ജനതക്കും സബാഹ് കുടുംബത്തിനും ഉണ്ടായ ദുഖത്തിൽ പങ്കു ചേരുന്നതിനൊപ്പം അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു..
സാരഥി കുവൈറ്റ്
Saradhi Kuwait Gurukulam celebrated 73rd Independence Day……
Saradhi Kuwait Gurukulam kids had a memorable day filled with fun and enlightening by observing the Independence Day which was held at three areas of …
The tricolor flag was hoisted by Saradhi Vice President Mr. Vinod Varanappally at Mangaf Area, Gurukulam Chief Co ordinator Mr. Manu K Mohanan at Salmiya Area and Gurukulam President Master Akhil Kumar at Abbassiya Area. In the celebrations held under the guidance of Gurukulam teachers and coordinators various cultural programs comprising patriotic songs and dances were conducted by the kids and teachers.
Saradhi Kuwait conducted Athmopadeshashatakam on 10th May 2019 at Indraprastha Hall, Mangaf. The event was inaugurated by the President Mr. Sugunan K.V amidst Central Committee, Unit Committee, Saradhi Trust, Vanita Vedhi members and a packed crowd of Saradhi members.
All 14 Units of Saradhi Kuwait participated as Teams rendering their part of the Athmopadeshashatakam which was conducted as a non-stop relay. Thereafter, the Vice President enriched the crowd by rendering and explaining Athmopadeshashatakam. He also successfully responded to all questions and participated in an informative and interactive discussions with the crowd. The event concluded peacefully after enriching every heart and soul with the wisdom of the great Guru.
5TH ANNIVERSARY OF GURUKULAM – 2019
Saradhi Kuwait conducted the 5th Anniversary of Gurukulam on 3rd May 2019 at Indraprastha Auditorium, Mangaf.
The functions started with a family prayer where the Gurukulam students were blessed by their parents and teachers. Six Groups from various units participated in the Pindanandi recitation competition. The Annual General Body meeting of Gurukulam included the one year report presentation and elections for the 2019-2020 term. The newly elected Gurukulam office bearers for the period 2019-2020 are Akhil Salimkumar (President), Sidharth Sudeep (Secretary), Arunima Anilkumar (Treasurer), Deksha Ratheesh (Vice President), Shreya Pramod (Joint Secretary) & Adersh Biju (Joint Treasurer).
During the event, Gurukulam Chief Coordinator & all area coordinators were felicitated with mementos in appreciation to their sincere contributions. Various cultural programs presented by Gurukulam students kept the audience entertained throughout the day.