News
കുവൈറ്റിലെ ശ്രീനാരായണ പ്രസ്ഥാനമായ സാരഥി കുവൈറ്റിന്റെ 167- ശ്രീനാരയണ ഗുരുജയന്തി ആഘോഷം ആഗസ്റ്റ് 23 ന് വിവിധ പരിപാടികളോടെ ഓൺലൈൻ ആയി സംഘടിപ്പിക്കും.
ആഘോഷങ്ങളുടെ ഭാഗമായി ജുലൈ 22 മുതല്‍ ആഗസ്റ്റ് 20 വരെ എല്ലാ ദിവസവും സാരഥി കുവൈറ്റ് ഗുരുദർശന വേദിയുടെ നേതൃത്വത്തിൽ “ഗുരുദേവ ജ്ഞാന സമീക്ഷ” ഗുരുദേവ പ്രശ്നോത്തരി നടന്നുവരുന്നു. ആത്മോപദേശശതകം അഖണ്ഡ ജപയജ്ഞം ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും.
‘ശ്രീനാരായണ ഗുരുവിന്റെ ജീവിതദർശനം’ എന്ന വിഷയത്തിൽ 2021, ആഗസ്റ്റ് 23 തിരുജയന്തി ദിനത്തിൽ അന്തർ ദേശീയ ശ്രീനാരയണഗുരു പഠനകേന്ദ്രം ഡയറക്ടർ ഡോ: ബി.സുഗീത മുഖ്യ പ്രഭാഷണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.



Meeting ID: 892 9090 4001
Live on Saradhi Facebook Page
