News
News/Blog
സാരഥി റിഗ്ഗായ് യൂണിറ്റ് വനിതാ വേദി നടത്തിവന്ന അരങ്ങ് 2021 ദ്വൈവാര ഓൺലൈൻ ക്വിസ് ജനുവരി 2021-ൽ അരംഭിച്ച് ജനുവരി 2022 ന് അവസാനിക്കുകയാണ്. ഒരോ മാസത്തെ വിജയികളെയും രണ്ട് ആഴ്ച്ചകളിൽ നടത്തിയ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.
21 ജനുവരി 2022 ന് സാരഥിയുടെ എല്ലാ യൂണിറ്റിലെയും 250അംഗങ്ങളെ ഉൾപ്പെടുത്തി മെഗാ ക്വിസ് നടത്തുന്ന വിവരം മുഴുവൻ സാരഥി അംഗങ്ങളെയും അറിയിക്കുന്നു. താഴെ നൽകിയിട്ടുള്ള വാട്ട്സ്ആപ്പ് ലിങ്കിൽ
https://chat.whatsapp.com/EOJ7nqkRrzhJWPND7BFaS4
ജോയിൻ ചെയ്ത് ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
സാരഥി റിഗ്ഗായ് യൂണിറ്റിന്റെ ഈ ക്വിസ് മത്സരത്തിൻ മുഴുവൻ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നു.

കേരള സർക്കാർ മലയാളം മിഷൻ – കുവൈറ്റ് ചാപ്റ്റർ സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം-2022
സഘടിപ്പിക്കുന്നു
പങ്കെടുക്കാൻ താല്പര്യം ഉള്ള സാരഥി ഗുരുകുലം കുട്ടികൾ ബന്ധപ്പെടുക
നിബന്ധനകൾ
1.കുമാരനാശാന്റെ കവിതകൾ ആയിരിക്കണം
2.കുറഞ്ഞത് 16 വരികൾ ഉണ്ടായിരിക്കണം ആവർത്തന വരികൾ 16 ൽ ഉൾപ്പെടുന്നതല്ല
3.സമയം കുറഞ്ഞത് 3 മിനിറ്റ് മുതൽ 7 വരെ ആകാം
- പ്രായപരിധി
സബ്ജൂനിയർ (5 to 10), ജൂനിയർ (11 to 16),
സീനിയർ(17 Above )
5.വീഡിയോകൾ അയക്കേണ്ട അവസാന തിയതി ജനുവരി-30-2022
6.സമ്മാനങ്ങൾ INR
1st.. 5000-/
2nd..3000-/
3rd.. 2000-/
7.വീഡിയോകൾ അയക്കേണ്ട നമ്പർ
http://Wa.me/+96556614507
സാരഥി ഗുരുകുലം ടീം
കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന 3 പാസ്സ്പോർട്ട് സേവന കേന്ദ്രങ്ങളുടെയും പ്രവർത്തനം ജനുവരി 11 മുതൽ താഴെ പറയുന്ന സ്ഥലങ്ങളിലേക്ക് മാറ്റിയതായി എംബസി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ അറിയിച്ചു.
- ഷർഖ് : Jawahara Tower 3 rd floor, Khalid Bin Waleed Streat Kuwait city
- Jileeb Al Shuyookh. Olive Super market building, M floor. Jileeb
- Fahaheel : Al Anoud Shopping complex,Mezzanine floor, Macca streat Fahaheel.
(പ്രവർത്തന സമയം ശനി മുതൽ വ്യാഴം വരെ : കാലത്ത് 8 മുതൽ ഉച്ചക്ക് 12 മണി വരെയും വൈകീട്ട് 4 മുതൽ 8 മണി വരെയും. വെള്ളി :വൈകീട്ട് 4 മണി മുതൽ രാത്രി 8 മണി വരെ.)
പാസ്പോർട്ട്, വിസ, കോൺസുലാർ രേഖകളുടെ സാക്ഷ്യപ്പെടുത്തൽ ഉൾപ്പെടെയുള്ള മറ്റ് കൗൺസിലർ സേവനങ്ങ ളുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ജനുവരി 11 മുതൽ കാലത്ത് 8 മണി മുതൽ പുതിയ കെട്ടിടത്തിൽ വെച്ചായിരിക്കും സ്വീകരിക്കുക. ജനുവരി 11 മുതൽ എംബസി പരിസരത്ത് അറ്റസ്റ്റേഷൻ സേവനങ്ങൾ ഉണ്ടായിരിക്കില്ലെന്നും എന്നാൽ മരണവുമായി ബന്ധപ്പെട്ട സേവനങ്ങളും മറ്റു അടിയന്തിര സേവനങ്ങളും എംബസി പരിസരത്ത് സാധാരണ ജോലി സമയത്തും ഓഫീസ് സമയത്തിന് ശേഷവും തുടരുമെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു.
ഇന്ത്യൻ സ്ഥാനപതിയായി ശ്രീ.സിബി ജോർജ്ജ് സ്ഥാനമേറ്റ അവസരത്തിൽ സാരഥി കുവൈറ്റ് പ്രതിനിധികൾ നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ ഉന്നയിച്ചിരുന്ന പ്രധാന കാര്യങ്ങളിൽ ഒന്നാണ് ഇന്ന് ബഹുമാനപ്പെട്ട അംബാസഡർ നടപ്പിൽ വരുത്തിയിരിക്കുന്നത്.സാധാരണക്കാരായ ഇന്ത്യാക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ എംബസി അറ്റസ്റ്റേഷൻ പ്രവർത്തനങ്ങൾ out sourcing കേന്ദ്രങ്ങൾ മുഖേന വൈകുന്നേരങ്ങളിൽ ലഭ്യമാക്കുന്ന കാര്യമാണ് അദ്ദേഹം അനുഭാവപൂർവ്വം പരിഗണിക്കാം എന്ന് ഉറപ്പ് നൽകിയത്., മുൻപ് സ്ഥാനപതിയായിരുന്ന സ്വിറ്റ്സർലാൻഡിലും ഇത് നടപ്പിൽ ആക്കിയ വിവരം അദ്ദേഹം തദവസരത്തിൽ പങ്കുവയ്ക്കുകയും, സാരഥി മാത്രമാണ് ഇത്തരത്തിൽ ഒരാവശ്യം ഉന്നയിച്ചത് എന്ന് എടുത്ത് പറയുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു..



സാരഥി കുവൈറ്റ് 10-മത് തീർത്ഥാടനം ആഘോഷിച്ചു..
89-മത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ചു സാരഥി കുവൈറ്റ് സാൽമിയ പ്രാദേശിക സമിതി നേതൃത്വം നൽകിയ 10-മത് തീർത്ഥാടനം 2021ഡിസംബർ 31ന് വൈകിട്ട് 4മണി മുതൽ വേർച്വൽ ആയി ആഘോഷിക്കുകയുണ്ടായി.
തീർത്ഥാടനത്തിന്റെ 10വർഷത്തെ ചരിത്രവഴികൾ ഉൾപെടുത്തിയ ഡോക്യൂമെന്ററി, വിശ്വ മഹാഗുരുവായ ശ്രീനാരായണഗുരുദേവൻ്റെ പാദസ്പർശം കൊണ്ട് പവിത്രമായ പുണ്യസങ്കേതങ്ങളിലൂടെ ശ്രീ ബിബിൻ ഷാൻ, ശ്രീ റിനു ഗോപി, ശ്രീ ശരത്, ശ്രീ ബൈജു ശിവാനന്ദൻ, ശ്രീ വിനോദ് കുമാർ വാരണപള്ളിൽ, ശ്രീ സിബി പുരുഷോത്തമൻ, ശ്രിമതി മഞ്ജു പ്രമോദ് എന്നിവർ നടത്തിയ വേർച്വൽ തീർത്ഥാടനം വേറിട്ട ഒരു അനുഭവം ആയിരുന്നു.
സാൽമിയ യൂണിറ്റ് കൺവീനർ ശ്രീ അജിത് ആനന്ദിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ശ്രീ ധന്വന്തരൻവൈദ്യർ മുഖ്യ അതിഥിആയിരുന്നു. പ്രോഗ്രാം കൺവീനർ ശ്രീ രാജേഷ് പി. ആർ സ്വാഗതം ആശംസിക്കുകയും സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണൻ ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു.
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത തീർത്ഥാടനത്തിന് ആശംസകൾ നേർന്നുകൊണ്ട്
സാരഥി ജനറൽ സെക്രട്ടറി, ശ്രീ ബിജു. സി. വി, ട്രസ്റ്റ് ചെയർമാൻ ശ്രീ സുരേഷ്. കെ, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി ബിന്ദു സജീവ്, ഗുരുകുലം പ്രസിഡന്റ് കുമാരി അൽക്ക ഓമനക്കുട്ടൻ, സാരഥിയുടെ മറ്റു പോഷക സംഘടന പ്രതിനിധികൾ, സാൽമിയ യൂണിറ്റ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ സംസാരിക്കുക ഉണ്ടായി.
ശ്രീ ധന്വന്തരൻ വൈദ്യർ കുടുംബജീവിതവും ആരോഗ്യവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുക ഉണ്ടായി. തീർത്ഥാടനത്തോട് അനുബന്ധിച്ചു നടത്തിയ ഗുരുദേവകലാസാഹിത്യ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഹവല്ലി യൂണിറ്റ്, സാൽമിയ യൂണിറ്റ്, ഫാഹഹീൽ യൂണിറ്റുകൾ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. യൂണിറ്റ് ട്രഷറർ ശ്രീ പ്രദീപ് പ്രഭാകരൻ കൃതജ്ഞത രേഖപെടുത്തി പൂർണ്ണ:മദ ചൊല്ലി പരിപാടികൾ അവസാനിച്ചു.
ബാംഗളൂരിൽ BBA ഫൈനൽ ഇയർ വിദ്യാർത്ഥിയായ നവീൻകുമാർ പൊന്നൻ (അച്ചു) 23 വയസ് ഇന്ന് 25.12.2021 വൈകിട്ട് ബാംഗ്ളൂരിൽ വച്ച് അപകടത്തിൽ മുങ്ങി മരിച്ചു.
ബാംഗളൂരിലെ ഹൂദിക്കരയിൽ വച്ച് കൂട്ടുകാരുമൊത്ത് ക്രിസ്തുമസ് അവധി ആഘോഷിക്കുന്ന അവസരത്തിൽ പാറമടയിലെ ജലാശയത്തിൽ അപകടത്തിൽപ്പെട്ട രണ്ട് കൂട്ടുകാരെ രക്ഷിക്കാൻ ശ്രമിക്കവെ നവീൻ മുങ്ങി താഴുകയായിരുന്നു.
കുവൈറ്റിലെ ഗൾഫ് ഇന്ത്യൻ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് നവീൻ. സാരഥി കുവൈറ്റിൻ്റെ സജീവ പ്രവർത്തകനും, സാരഥി മംഗഫ് വെസ്റ്റ് കൺവീനറും, KNPC യിലെ ജീവനക്കാരനുമായ ശ്രീ.പൊന്നൻ NK യുടെയും ശ്രീമതി. ഗിരിജാ പൊന്നൻ്റെയും(സീനിയർ സ്റ്റാഫ് നഴ്സ് KOC) രണ്ട് മക്കളിൽ ഇളയ മകനാണ് നവീൻ. കൊല്ലം ,കരിക്കോട് സ്വദേശികളായ ഇവർ ദീർഘകാലത്തെ കുവൈറ്റിലെ പ്രവാസ ജീവിതം മതിയാക്കി ഡിസംബർ 30 ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു . സഹോദരൻ പ്രവീൺ കുമാർ പൊന്നൻ ഹൈദ്രാബാദിൽ പഠിച്ചു കൊണ്ടിരിക്കുകയാണ്.
പോസ്റ്റ് മാർട്ടം നടത്തി മൃതദേഹം നാട്ടിൽ എത്തിക്കുന്നതിൻ്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി സാരഥി ഭാരവാഹികൾ അറിയിച്ചു.
ശ്രീ.പൊന്നനും കുടുംബവും നാളെ രാവിലത്തെ തിരുവനന്തപുരത്തേയ്ക്കുള്ള എയർ ഇന്ത്യാ വിമാനത്തിൽ നാട്ടിലേക്ക് തിരിക്കും.
ആഗോളതലത്തിൽ ശ്രീനാരായണ ധർമ്മവും, തീർത്ഥാടന ലക്ഷ്യവും പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി വിശ്വമാനവികതയുടെ മഹാപ്രവാചകനായ ജഗത്ഗുരു ശ്രീനാരായണ ഗുരുദേവൻ കല്പിച്ചനുവദിച്ച 89-)മത് ശിവഗിരി തീർത്ഥാടന വിളംബരം കുവൈറ്റിലും സാരഥി കുവൈറ്റിൻ്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ചു.
ശിവഗിരി തീർത്ഥാടനത്തിന്റെ മഹിമ ലോക മനസ്സുകളിൽ എത്തിക്കണം എന്ന് തൻ്റെ വിളംബര സന്ദേശത്തിൽ ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ഋതംബരാനന്ദ സ്വാമികൾ ആവശ്യപ്പെട്ടു. ഗുരുധർമ്മ പ്രചാരണത്തിലും, ശിവഗിരി തീർത്ഥാടനത്തിന്റെ മഹിമ ലോകമെമ്പടും പ്രചരിപ്പിക്കുന്നതിൽ സാരഥി കുവൈറ്റ് വഹിക്കുന്ന പങ്കിനെ സ്വാമിജി പ്രശംസിച്ചു
ദൈവദശകാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ സാരഥി കുവൈറ്റ് ജനറൽ സെക്രട്ടറി ശ്രീ.ബിജു. സി.വി സ്വാഗതം ആശംസിക്കുകയും ശിവഗിരിയിലെ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിൻറെ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീമദ് ഋതംഭരാനന്ദ സ്വാമികൾ ഉൾപ്പെട്ട സന്യാസിവര്യൻമാർക്ക് ആശംസകൾ നേരുകയും ചെയതു. പ്രസിഡൻ്റ് ശ്രീ.സജീവ് നാരായണൻ പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിക്കുകയും ശിവഗിരി തീർത്ഥാടന മാതൃകയിൽ സാരഥി കുവൈറ്റ് കഴിഞ്ഞ 10 വർഷമായി കുവൈറ്റിൽ തീർത്ഥാടനത്തിൻ്റെ അഷ്ട ലക്ഷ്യങ്ങളെ ഉൾകൊണ്ട് അറിവിൻ്റെ തീർത്ഥാടനം സംഘടിപ്പിക്കുന്ന കാര്യം ഓർമിപ്പിച്ചു. ട്രഷറർ ശ്രീ രജീഷ് മുല്ലക്കൽ കൃതജ്ഞത രേഖപ്പെടുത്തിയ ചടങ്ങിൽ വനിതാവേദി വൈസ് ചെയർപേഴ്സൺ ശ്രീമതി. മഞ്ജു സുരേഷ് പൂർണ്ണമദ: ചൊല്ലി അവസാനിച്ചു.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ശ്രീനാരായണീയ സംഘടനയായ, മാനുഷിക സേവനം മുഖമുദ്രയാക്കിയ സാരഥി കുവൈറ്റിന്റെ 22-)൦ വാർഷികാഘോഷം “സാരഥീയം 2021” നവംബർ 26 ന് കോവിഡ് പശ്ചാതലത്തിൽ ഓൺലൈൻ ആയി ആഘോഷിച്ചു.
ലോകത്തിലാദ്യമായി ദൈവദശകം അറബിക് ഭാഷയിൽ ആലപിച്ചുകൊണ്ട് ആരംഭിച്ച പരിപാടി കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ശ്രീ.സിബി ജോർജ്ജ് ഉത്ഘാടനം നിർവ്വഹിച്ചു.
കോവിഡ് കാലത്ത് വിവിധ മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവച്ച പൊതു പ്രവർത്തകരെയും ഹെൽത്ത് വർക്കേഴ്സിനെയും സാരഥി കുവൈറ്റ് ഡോക്ടർ പല്പു അവാർഡ് നൽകി ചടങ്ങിൽ ആദരിക്കുകയുണ്ടായി.
ഡോ: പൽപ്പു നേതൃയോഗ അവാർഡിന്
ശ്രീ.സുരേഷ്.കെ.പി, ഡോ: അമീർ അഹമ്മദ്, ശ്രീ.ബാബുജി ബത്തേരി, ശ്രീ. ഷറഫുദ്ദീൻ കണ്ണേത്ത് എന്നിവരും
ഡോ.പൽപ്പു കർമ്മയോഗ അവാർഡിന്
ശ്രീ.അജിത്കുമാർ R, ശ്രീ. ലിയോ ജോസ്, ശ്രീ.അബ്ദുൾ സഗീർ, ശ്രീ.പ്രതാപചന്ദ്രൻ, ശ്രീ.രഘുബാൽ എന്നിവരും, ഡോ.പൽപ്പു ആയുർ യോഗ അവാർഡിന് ശ്രീ. വിജേഷ് വേലായുധൻ, ശ്രീ. മെജിത്, ശ്രീമതി ജിത മനോജ് എന്നിവർ അർഹരായി.
സമഗ്ര സംഭാവനയ്ക്കുള്ള സാരഥി കർമ്മശ്രേഷ്ഠ അവാർഡിന് ശ്രീ. CS ബാബുവും, സാരഥീയൻ ഓഫ് ദ ഇയറിന് ശ്രീ.സനൽകുമാർ, ശ്രീ.ഷാജി ശ്രീധരൻ എന്നിവരും, ശ്രീനാരായണഗുരുദേവൻറെ ദർശനങ്ങളും, കൃതികളും പ്രചരിപ്പിക്കുന്നതിനുള്ള ഗുരുപൂർണിമ അവാർഡിന് ശ്രീ.അജയകുമാറും അർഹരായി.
കോവിഡ് വാരിയേഴ്സിനുള്ള പുരസ്കാരങ്ങൾ ശ്രീമതി. ദീപ റെജി, ശ്രീമതി. പ്യാരി ഓമനകുട്ടൻ, ശ്രമതി. റാണി വാസുദേവ്, ശ്രീ.മനുമോഹൻ എന്നിവരും 14 യൂണിറ്റ് കോർഡിനേറ്റർമാരും അർഹരായി. ക്രൈസിസ് ടീമിന് വേണ്ടി ശ്രീ.അജിത് ആനന്ദൻ അവാർഡ് സ്വീകരിച്ചു.
പരിപാടിയിൽ ശിവഗിരി മഠാധിപതി ശ്രീമദ്. സച്ചിദാനന്ദ സ്വാമി, മാർത്തോമ മെത്രാപോലീത്ത മാർ തിയോഡോഷ്യസ്, ശ്രീ.വി.കെ.മുഹമ്മദ്, BEC ജനറൽ മാനേജർ ശ്രീ.മാത്യൂസ് വർഗ്ഗീസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
വിവിധ രാജ്യങ്ങളിലെ ശ്രീനാരായണ സംഘടനാ പ്രതിനിധികളായ ശ്രീ.ബൈജു പെരിങ്ങത്തറ (UK), ശ്രീ.പ്രസാദ് ശ്രീധരൻ(UAE), ശ്രീ.ജയദേവ് ഉണ്ണികൃഷ്ണൻ (സിംഗപ്പൂർ), ശ്രീ.സദാശിവൻ സുകുമാരൻ(USA) എന്നിവർ ആശംസാ പ്രസംഗം നടത്തി
കോവിഡ് ബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ ആദ്യഘട്ടമായി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട ശ്രീ.രാജേഷ് കൃഷ്ണൻ്റെ കുടുംബത്തെ സാരഥി കുവൈറ്റ് ഏറ്റെടുക്കുകയും , സാരഥി സ്വപ്ന വീട് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വീടും, കുട്ടികളുടെ പഠന ചിലവും സാരഥി വഹിക്കുന്നതിൻ്റെ പ്രഖ്യാപനവും, ഇത് കൂടാതെ സാരഥി സ്വപ്ന വീട് പദ്ധതി പ്രകാരമുള്ള പുതിയ പ്രോജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനവും സാരഥി പ്രസിഡൻ്റ് ശ്രീ.സജീവ് നാരായണൻ നടത്തുകയുണ്ടായി.
കോവിഡിന് മുൻപ് , കോവിഡ് കാലഘട്ടം, കോവിഡിന് ശേഷം എന്നീ മൂന്ന് കാലഘട്ടത്തെ കോർത്തിണക്കി സാരഥി കലാകാരന്മാർ ഒരുക്കിയ “അവസ്ഥാന്തരം” തിയറ്ററിക്കൽ ഡ്രാമ പരിപാടിയുടെ മുഖ്യ ആകര്ഷണമായി മാറി.
10th,12th പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള ശ്രീശാരദാംബ എക്സലൻസ് അവാർഡ് വിതരണം, മോഹിനിയാട്ടത്തിൽ World Guinness Record നേടിയ കലാമണ്ഡലം ധനുഷ്യ സന്യാലിൻ്റെ നേതൃത്വത്തിൽ വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവൻ്റെ പഞ്ചശുദ്ധി, പിണ്ഡനന്ദി, കുണ്ഡലിനിപ്പാട്ട് എന്നിവയെ ആസ്പദമാക്കി ഒരുക്കിയ നൃത്തശില്പം, വിവിധ രാജ്യങ്ങളിലെ സാമൂഹിക സംഘടനകൾ ഒരുക്കുന്ന കലാ പരിപാടികൾ, പ്രശസ്ത പിന്നണി ഗായകനും, മ്യൂസിക് ഡയറക്ടറുമായ ശ്രീ.ഇഷാൻ ദേവ്, പിന്നണി ഗായിക അഖില ആനന്ദ് എന്നിവർ ഒരുക്കുന്ന ലൈവ് മ്യൂസിക്കൽ ഷോ എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
സാരഥീയം 2021 ന്റെ ഭാഗമായി മനോഹരമായ തയ്യാറാക്കിയ സുവനീർ പ്രകാശനം തദവസരത്തിൽ നടന്നു. സുവനീർ കമ്മിറ്റി കൺവീനർമാരായ ശ്രീ.പ്രമീൾ പ്രഭാകരൻ, ശ്രീ.അശ്വിൻ സി.വി. എന്നിവരിൽ നിന്ന് ആദ്യ പ്രതി ഇന്ത്യൻ സ്ഥാനപതി ശ്രീ.സിബി ജോർജ്ജ് ഏറ്റുവാങ്ങി
സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണന്റെ അദ്ധ്യക്ഷതയിൽ നടന്ന വാർഷികാഘോഷ ചടങ്ങിൽ പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ.ബിജു ഗംഗാധരൻ സ്വാഗതം ആശംസിക്കുകയും ജനറൽ സെക്രട്ടറി ശ്രീ.ബിജു സി.വി, , ട്രസ്റ്റ് ചെയർമാൻ ശ്രീ.സുരേഷ് കെ., രക്ഷാധികാരി ശ്രീ.സുരേഷ് കൊച്ചത്ത്, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി. ബിന്ദുസജീവ്, ഗുരുകുലം പ്രസിഡൻ്റ് കുമാരി അൽക്ക ഓമനക്കുട്ടൻ എന്നിവർ ആശംസകൾ നേരുകയും, ട്രഷറർ ശ്രീ.രജീഷ് മുല്ലക്കൽ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി.
മാനുഷിക സേവനം മുഖമുദ്രയാക്കിയ സാരഥി കുവൈറ്റിന്റെ 22-)൦ വാർഷികാഘോഷം “സാരഥീയം 2021” അശരണര്ക്ക് ഒരു കരുത്തായി, കരുതലായി,കൈത്താങ്ങായി മാറുന്നു.
നവംബർ 26 ന് ഉച്ചയ്ക്ക് 1 മണി മുതൽ ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന പരിപാടി കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ശ്രീ.സിബി ജോർജ്ജ് ഉത്ഘാടനം നിർവ്വഹിക്കും. തദവസരത്തിൽ കുവൈറ്റ് ക്യാൻസർ സെന്ററിലെ ഡെ: ഡയറക്ടർ ശ്രീ.ജാസ്സിം ബറക്കാത്ത്, കുവൈറ്റ് മിനിസ്റ്റ്റി ഓഫ് ഇൻറ്റീരിയർ ഡെ: മാനേജർ ശ്രീ.ബദർ സൗദ് ഷഹീബ് ഒസ്മാൻ അൽ സെഹാലി, ശിവഗിരി മഠാധിപതി ശ്രീമദ്. സച്ചിദാനന്ദ സ്വാമി, മാർത്തോമ മെത്രാപോലീത്ത മാർ തിയോഡോഷ്യസ്, ശ്രീ.വി.കെ.മുഹമ്മദ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
കോവിഡ് ബാധിതരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ ആദ്യഘട്ടമായി കുവൈറ്റിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട ഒരു കുടുംബത്തെ സാരഥി കുവൈറ്റ് ഏറ്റെടുക്കുകയും , സാരഥി സ്വപ്ന വീട് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വീടും, കുട്ടികളുടെ പഠന ചിലവും സാരഥി വഹിക്കുന്നതായിരിക്കുമെന്നും, ഇത് കൂടാതെ സാരഥി സ്വപ്ന വീട് പദ്ധതി പ്രകാരമുള്ള പുതിയ പ്രോജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനവും തദവസരത്തിൽ നടത്തുന്നതാണ് എന്നും സാരഥി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് കാലത്ത് വിവിധ മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവച്ച പൊതു പ്രവർത്തകരെയും ഹെൽത്ത് വർക്കേഴ്സിനെയും ഡോക്ടർ പല്പു അവാർഡ് നൽകി ആദരിക്കുമെന്ന് സാരഥി പ്രസിഡന്റ് ശ്രീ.സജീവ് നാരായണൻ അറിയിച്ചു.
കോവിഡിന് മുൻപ് , കോവിഡ് കാലഘട്ടം, കോവിഡിന് ശേഷം എന്നീ മൂന്ന് കാലഘട്ടത്തെ കോർത്തിണക്കി സാരഥി കലാകാരന്മാർ ഒരുക്കുന്ന “അവസ്ഥാന്തരം” തിയറ്ററിക്കൽ ഡ്രാമ പരിപാടിയുടെ മുഖ്യ ആകര്ഷണമായിരിക്കുമെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു.
10th,12th പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള ശ്രീശാരദാംബ എക്സലൻസ് അവാർഡ് വിതരണം, മോഹിനിയാട്ടത്തിൽ World Guinness Record നേടിയ കലാമണ്ഡലം ധനുഷ്യ സന്യാലിൻ്റെ നേതൃത്വത്തിൽ വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവൻ്റെ പഞ്ചശുദ്ധി, കുണ്ഡലിനിപ്പാട്ട് എന്നിവയെ ആസ്പദമാക്കി ഒരുക്കുന്ന നൃത്തശില്പം, വിവിധ രാജ്യങ്ങളിലെ സാമൂഹിക സംഘടനകൾ ഒരുക്കുന്ന കലാ പരിപാടികൾ, പ്രശസ്ത പിന്നണി ഗായകനും, മ്യൂസിക് ഡയറക്ടറുമായ ശ്രീ.ഇഷാൻ ദേവ്, പിന്നണി ഗായിക അഖില ആനന്ദ് എന്നിവർ ഒരുക്കുന്ന ലൈവ് മ്യൂസിക്കൽ ഷോ എന്നിവ പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കുമെന്ന് സംഘടകർ അറിയിച്ചു.
സാരഥി പ്രസിഡന്റ് ശ്രീ സജീവ് നാരായണന്റെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ശ്രീ.ബിജു സി.വി, പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ.ബിജു ഗംഗാധരൻ, ട്രസ്റ്റ് ചെയർമാൻ ശ്രീ.സുരേഷ് കെ. ട്രഷറർ ശ്രീ.രജീഷ് മുല്ലക്കൽ, വൈസ്സ് പ്രസിഡന്റ് ശ്രീ.ജയകുമാർ NS, അഡ്വൈസറി അംഗങ്ങളായ ശ്രീ. സുരേഷ് കെ.പി, ശ്രീ.സി.എസ് ബാബു എന്നിവർ പങ്കെടുത്തു.
Saradheeyam 2021 will be live on Saradhi YouTube Channel..👇
സാരഥി കുവൈറ്റിന്റെ 22-മത് വാര്ഷികാഘോഷമായ സാരഥീയം 2021 ന്റെ ഭാഗമായി നിങ്ങൾക്കും നേടാം ആകർഷകമായ സമ്മാനം – Xiaomi Poco X3 Pro Mobile Phone …
![]()
നിങ്ങൾ ചെയ്യണ്ടത് ഇത്രമാത്രം..
1) സാരഥി YouTube Channel സബ്സ്ക്രൈബ് ചെയ്യുക https://www.youtube.com/saradhikuwait99?sub_confirmation=1
2)സാരഥി യൂട്യൂബ് ചാനലിൽ നിന്ന് ഏതെങ്കിലും ഒരു വീഡിയോ Like ചെയ്തതിന് ശേഷം 5 പേർക്ക് ഷെയർ ചെയ്യുക ( Thru Facebook/ WhatsApp/ Instagram/Messenger )
3) ഇതിൻറെ Screenshot എടുത്ത് താഴെ കൊടുത്തിരിക്കുന്ന Email വഴിയോ വാട്ട്സ്ആപ്പ് വഴിയോ അയച്ചു തരിക..Email: Saradheeyam2021@gmail.comWhatsApp: http://Wa.me/+96566645850
4) നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള സമയപരിധി 26.11.2021 വൈകിട്ട് 3 മണി വരെ മാത്രം..
5) നറുക്കെടുപ്പ് തീയതി 26.11.2021 വൈകിട്ട് 6 pm@ saradhi YouTube Channel https://www.youtube.com/saradhikuwait99?sub_confirmation=1
ആശംസകളോടെ
സാരഥി കുവൈറ്റ്

