News
News/Blog
സേവനം UK യുടെ 6-)മത് വാർഷികാഘോഷം
UK യിലെ ശ്രീനാരായണീയ പ്രസ്ഥാനമായ സേവനം UK യുടെ 6-മത് വാർഷികം 2021 മെയ് 1 ന് വിവിധ പരിപാടികളോടെ ഓൺലൈൻ ആയി ആഘോഷിക്കുകയാണ്.
ബഹു: കേരള ഗവർണർ ശ്രീ.ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം നിർവഹിക്കുന്ന വാർഷികാഘോഷ ചടങ്ങിൽ ശ്രീമദ്.ഗുരുപ്രസാദ് സ്വാമികൾ (ശിവഗിരി മഠം ) , ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ (സീറോ മലബാർ സഭ ,UK ), ശ്രീമതി.ശിഖ സുരേന്ദ്രൻ (IAS) എന്നീ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു.
പ്രസ്തുത ആഘോഷ പരിപാടികളിലേയ്ക് പശ്ചിമേഷ്യയിലെഏറ്റവും വലിയ ഗുരുദേവപ്രസ്ഥാനമായ സാരഥി കുവൈറ്റിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ശ്രീ.സജീവ് നാരായണൻ പങ്കെടുത്ത് സംസാരിക്കുകയും ചെയ്യുന്ന വിവരം ഏവരെയും അറിയിച്ചു കൊള്ളുന്നു..
Venue : Virtual Platform (ZOOM)
Time. : 1:30 PM (UK Time)*
: 6:00 PM (Indian Standard Time)
: 4:30 PM (UAE Time, Oman Time)
: 8:30 AM (Eastern Standerd Time)
: 3:30 PM (Kuwait Time)
Please use the below links to Join*
👇👇👇👇👇👇👇👇👇
Join Zoom Meeting
https://us02web.zoom.us/j/3272559245?pwd=T0ZOY2Q3U2J0aWxGM3BtRkc4SjRxZz09
Meeting ID: 327 255 9245
Passcode: Sevanamuk
പ്രവാസിയും കുവൈറ്റിലെ തൊഴിൽ നിയമങ്ങളും
സാരഥി കുവെെറ്റ് റിഗ്ഗയ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പ്രവാസിയും കുവൈറ്റിലെ തൊഴിൽ നിയമങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ സംഘടിപ്പിക്കുന്നു.
ഏപ്രിൽ 30, വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ നടത്തുന്ന ഈ വെബിനാറിൽ കുവൈറ്റിലെ പ്രശസ്ത അഭിഭാഷകനായ അഡ്വ.രാജേഷ് സാഗർ(Senior Legal Advisor to Kuwait Airways, Norka Legal Advisor to Kuwait) നിങ്ങളുമായി സംവദിച്ച് ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നു..
കുവൈറ്റിലെ പൊതു സമൂഹത്തെ ഉൾപ്പെടുത്തി നടത്തുന്ന പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്തു കൊള്ളുന്നതിനൊപ്പം ഈ പ്രോഗ്രാം ഒരു വൻ വിജയമാക്കി തീർക്കാൻ എല്ലാവരുടെയും സഹകരണവും അനുഗ്രഹവും ഉണ്ടാകണമെന്ന് ആഭ്യർത്ഥിക്കുന്നു.
തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉള്ള നിങ്ങളുടെ സുഹൃത്തുക്കൾ, കൊറോണ കാരണം
നാട്ടിൽ നിന്ന് തിരിച്ച് വരാൻ പറ്റാത്തവർ, തുടങ്ങിയ ആൾക്കാരെ ഇതിൽ പങ്കെടുപ്പിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ കഴിയുന്നത് ഈ അവസരത്തിൽ ആശ്വാസകരമായിരിക്കും.
-വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Http://Wa.me/+96550813797
സാരഥി കുവൈറ്റ്
ദൈവദശകം വിശ്വസമാധാന പ്രാർത്ഥനാ ദിനം
കോവിഡ് എന്ന മഹാവ്യാധി പടർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, ജാതി മത രാഷ്ട്രീയ സങ്കുചിത ചിന്ത മറന്നുള്ള സംഘടിതമായ ആത്മീയ ബോധം വളരാൻ ദൈവദശകം എന്ന ദൈവോപനിഷത്ത് മികച്ചത് മറ്റൊന്നില്ലെന്ന് എല്ലാവരും സമ്മതിക്കുന്നു.
ദൈവമേ കാത്തുകൊൾകങ്ങു-
കൈവിടാതിങ്ങു ഞങ്ങളെ, നാവികൻ നീ ഭവാബ്ധിക്കൊ-
രാവിവൻ തോണി നിൻപദം!.
മെയ് 6 വ്യാഴാഴ്ച്ച ചതയം നാളിൽ വൈകിട്ട് 6 മണി മുതൽ 10 മണി വരെ ദൈവദശകം കൃതി ഭവനങ്ങളിൽ വിളക്ക് തെളിയിച്ച് പ്രാർത്ഥന നടത്തുകയും ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
എസ് എൻ ഡി പി യോഗത്തിൻ്റെയും പോഷക സംഘടനകളായ വനിതാ സംഘം , യൂത്ത് മൂവ്മെൻ്റ്, സൈബർ സേന, എംപ്ലോയിസ് ഫോറം, വൈദിക സമിതി, കുമാരി കുമാരസംഘം, പെൻഷനേഴ്സ് കൗൺസിൽ, ദൈവദശകം ഫൗണ്ടേഷൻ ട്രസ്റ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ദൈവദശകം വിശ്വസമാധാന പ്രാർത്ഥനാ ദിനമായി ആചരിക്കുകയാണ്.
ഈ പ്രാർത്ഥനാ യജ്ഞത്തിൽ എല്ലാ സാരഥീയരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എല്ലാ ആധികളിലും, വ്യാധികളിൽ നിന്നും ഭഗവാൻ ശ്രീ നാരായണ ഗുരുദേവൻ നമ്മെ കാത്ത് രക്ഷിക്കട്ടെ !
ഭഗവാൻ്റെ അനുഗ്രഹം ഏവർക്കും ഉണ്ടാകുമാറാകട്ടെ.!
സാരഥി കുവൈറ്റ്
സാരഥി 109-) മത് ശാരദാ പ്രതിഷ്ഠാദിനാഘോഷവും പ്രഭാഷണവും
സര്വ്വാഭീഷ്ടങ്ങളുടേയും സര്വ്വഐശ്വര്യത്തിന്റേയും സര്വ്വവിദ്യയുടേയും മുക്തിയുടേയും സ്വരൂപമായ ഭഗവാന്റെ “ശാരദ” വിലാസം ചെയ്യുന്ന, ജ്ഞാനസൂര്യന്റെ പ്രകാശസ്വരൂപമായി പ്രശോഭിക്കുന്ന ശാരദാമഠത്തിന്റെ 109-)o മത് പ്രതിഷ്ഠാദിനം ആഗതമാകുന്നു.
ഉത്സവം, ശ്രീഭൂതബലി, നിവേദ്യം, അഭിഷേകം, തുടങ്ങിയ വൈദിക കര്മ്മങ്ങളുടെ ബാഹുല്ല്യം ഒഴിവാക്കി കൊണ്ട് പുഷ്പാര്ച്ചനയ്ക്കും, സമൂഹപ്രാര്ത്ഥനയ്ക്കും മാത്രം പ്രാധാന്യമുള്ള ക്ഷേത്രാരാധന സംസ്കാരത്തിലേക്ക് ഗുരുദേവന് ഭക്തഹൃദയങ്ങളെ അനിതരാക്കിയ സുദിനം.
ചിത്രാപൗര്ണ്ണമി ദിനമായ ഏപ്രില് 27 ചൊവ്വാഴ്ച വൈകിട്ട് 6 മണി മുതല് “എല്ലാവരും തിരയും ഉല്ലാഘബോധജനനി” എന്ന വിഷയത്തെ അധികരിച്ച് സ്വാമിനി നിത്യചിന്മയി മാതാ നമ്മോട് സംസാരിക്കും.
ഗുരുസ്വരൂപിണിയായ ശാരദാംബയെ തൊഴുതു വിദ്യാ പ്രബുദ്ധമായ മനസ്സോടെ
പരംബ്രഹ്മമൂര്ത്തിയിലേക്കുളള പടവുകള്കയറാന് ഏവരേയും സാദരം സവിനയം ക്ഷണിക്കുന്നു.
Join Zoom Meeting 👇
https://saradhikuwait.zoom.us/j/81922422446?pwd=dWZXT3pmQSsydmljemdWbVd1UTdWQT09
Meeting ID: 819 2242 2446
Passcode: saradhi
🌻🌾 🌾🌻
ഒരു വസന്തത്തിന് നന്മയുടെയും ഐശ്വര്യത്തെയും നല്ല നാളുകൾക്കൊരു പ്രയാണമാണ് വിഷുക്കണി കുണരുന്ന നിങ്ങൾക്ക് ഒരു നല്ല കൈനീട്ടമായി* തീരട്ടെ….മേക്കോറ്റിയിൽ ആടിയുലഞ്ഞു സമൃദ്ധിയുടെ കിങ്ങിണി കെട്ടിയ മഞ്ഞ്
നിറച്ചാർത്തുമായ് നിൽക്കുകയാണ് കണിക്കൊന്ന നിലവിളക്കിന്റെ നിറ ദീപവും നിറനാഴിയും ധന്യ ങ്ങളും കണിവെള്ളരിയും പുല്ലാങ്കുഴലുമായി ഒരു കണ്ണനേയും തളികയിലൊരുക്കി ഒരു കാത്തിരിപ്പ്
ഒരു വസന്തത്തിന് നന്മയുടെയും ഐശ്വര്യത്തെയും നല്ല നാളുകൾക്കൊരു പ്രയാണമാണ് വിഷുക്കണി കുണരുന്ന നിങ്ങൾക്ക് ഒരു നല്ല കൈനീട്ടമായി തീരട്ടെ….
നിറക്കൂട്-2021, ചിത്രരചന മത്സര വിജയികളെ ശ്രീ. ബി.ടി. ദത്തനും മറ്റ് പ്രമുഖ വ്യക്തികളും പ്രഖ്യാപിച്ചു.
നിറക്കൂട്-2021, ചിത്രരചന മത്സര വിജയികളെ ശ്രീ. ബി.ടി. ദത്തനും (കേരള രാജാരവിവർമ ചിത്രരചന പുരസ്കാര അവാർഡ് ജെതാവ് 2021) മറ്റ് പ്രമുഖ വ്യക്തികളും പ്രഖ്യാപിച്ചു.
250 കലാകാരൻമാർ ഓൺലൈനിൽ 8 ക്യാറ്റഗറിയിലായി മത്സരിച്ചു. വിധി നിർണയത്തിനായി പ്രമുഖ കലാകാരൻമാർ നൂതന സാങ്കേതിക വിധ്യയുടെ സഹായത്താൽ വിജയികളെ തിരഞ്ഞെടുത്തു.
വർണ്ണാഭമായ ഓൺലൈൻ അവാർഡു ധാന ചടങ്ങിൽ എല്ലാ മത്സര വിജയികളെയും പ്രഖ്യപിക്കുയുണ്ടായി. ശ്രീമതി. ജോയ്സ് സിബി (ഹിസ്സ് എക്സലെൻസി സിബി ജോർജ് ഇന്ത്യൻ അബ്ബാസിഡർ ടു കുവൈറ്റിന്റ് പ്രിയ പദ്നി) ഉത്കാടനം നിർവഹിച്ച 750തിന് മുകളിൽ ആൾക്കാർ zoom ലൂടെ പക്കെടുത്ത അവാർഡ് ധാന ചടങ്ങിൽ പ്രശസ്ഥനായ ചിത്രകാരനും, സാരഥി കുവൈറ്റിൻ്റെ വിശിഷ്ട അതിഥിയുമായ ശ്രീ. ബി. ടി. ദത്തനായിരുന്നു, ജനറൽ കാറ്റഗറിയിലെ മൂന്നു വിജയികളെ ആദ്യം പ്രഖാപിച്ചത്.
സംഗീത സംവിധായകനും പിന്നണി ഗായകനായ ഇഷാൻ ദേവ് ജൂനിയർ ക്യാറ്റഗറിയിലെ വിജയികളെ പ്രഖ്യാപിച്ചു. പിന്നീടു സാരഥി കുവൈറ്റിൻ്റെ ഭാരവാഹികളും പരുപാടി കോർടിനേറ്റർമാരും പിന്നണി പ്രവർത്തകരും മറ്റ് എല്ലാ കാറ്റഗറിയിലെ വിജയകളെയും പ്രഖ്യാപിച്ചു.
മത്സരയിനങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻ്റ് കരസ്ഥമാക്കി ഫഹഹീൽ യൂണിറ്റ് ഗുരു ചിത്രാഞ്ജലി ഓവറോൾ ട്രോഫിയും ചാബ്യടൻഷിപ്പും ക്യാഷ് അവാർഡും സാരഥി കുവൈറ്റിന്റെ പ്രസിഡൻ്റ് ശ്രീ. സജീവ് നാരായണൻ പ്രഖ്യാപിച്ചു.
മത്സരത്തിൽ രണ്ടാം സ്ഥാനത്തോടെ സാൽമിയ യൂണിറ്റ് റണ്ണർ അപ്പ് ട്രോഫി കരസ്ഥമാക്കിയതായി സാരഥി കുവൈറ്റിൻ്റെ വൈസ് പ്രസിഡൻ്റ് ശ്രീ. എൻ. എസ്. ജയൻ പ്രഖ്യാപിച്ചു.
ഈ മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർഥികളക്കും പാർട്ടിസിപേക്ഷൻ സർട്ടിഫിക്കറ്റ് നൽകുന്നത് കൂടാതെ നന്നായി പങ്കെടുത്തവരെ തിരെഞ്ഞെടുത്ത് പ്രോസാഹന മെടലും സർട്ടിഫിക്കറ്റും, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കിട്ടിയവർക്ക് മോമെന്റോയും സർട്ടിഫിക്കറ്റും നൽകി.
മത്സര ഇനങ്ങൾക്ക് പങ്കെടുത്ത എല്ലാ കലാകാരൻമാർക്കും ആശംസകൾ അറിയിച്ചു കൊണ്ട്, സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനൊപ്പം മഹാമാരി സമയത്ത് മാനസിക സങ്കർഷം കുറക്കാൻ ഇതുപോലെ ഉള്ള പരുപാടികൾ തുടർന്നും സഘടിപ്പിക്കാൻ സാരഥി കുവൈറ്റിന് സാധിക്കട്ടെ എന്ന് അറിയിച്ച നിറക്കൂട്ട്-2021 പ്രോഗ്രാം കൺവീനർ ജിനി ജയകുമാർ, ഈ പ്രോഗ്രാം ഏറ്റ് എടുത്തു നടത്തിയ അബ്ബാസിയ ഈസ്റ്റ് യൂണിറ്റിനെയും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞു.
അധിഗംഭീരമാക്കി നടന്ന ഈ പ്രോഗ്രാമിന്റെ ജനറൽ കൺവീനറിനെ ആ വേദിയിൽ തന്നെ സാരഥി അബ്ബാസിയ ഈസ്റ്റ് യൂണിറ്റ് കൺവീനർ സനൽ കുമാർ പ്രശംസഫലകം കൈമാറി കലാമാമാംഗം പരിയവസാനിച്ചു.
മഹാശിവരാത്രി ആഘോഷം മാർച്ച് 11ന്
സാരഥി കുവൈറ്റ് ഗുരുദർശന വേദിയുടെ നേതൃത്വത്തിൽ മഹാശിവരാത്രി ആഘോഷം മാർച്ച് 11 വ്യാഴാഴ്ച വൈകിട്ട് 6 30 മുതൽ 8 30 വരെ ഓൺലൈനായി സംഘടിപ്പിക്കുന്നു
ശ്രീമദ് അസ്പർശാനന്ദ സ്വാമികൾ (ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി, സെക്രട്ടറി , വിശ്വഗാജി മഠം, ചേർത്തല) “ശിവ മഹാത്മ്യം ഗുരുദേവ കൃതികളിലൂടെ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു