പ്രിയ സാരഥി അംഗങ്ങളെ,
പിഞ്ചുകുഞ്ഞുങ്ങളെ മുതല്‍ മുതിര്‍ന്നവരെ വരെ ഒരേ രീതിയില്‍ തന്റെ വലയിലാക്കാനായി ചുറ്റിലും പതുങ്ങിയിരിക്കുന്ന മഹാവിപത്താണ് ലഹരി.
ഈ വിഷയത്തില്‍ അവബോധം സൃഷ്ടിക്കാനും ഈ മാരക വിപത്തിനെ തടയാനുമായി
“Drug Influence & How to Overcome” എന്ന പേരില്‍ ഒരു ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു.
സാരഥി ഫര്‍വാനിയ പ്രാദേശികസമിതി 2025 മെയ് 24 ശനിയാഴ്ച വൈകിട്ട് 5.30pm മണിക്ക് ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന പ്രസ്തുത സെമിനാര്‍ നയിക്കുന്നത് Mrs.Santhi k. Babu (Sub Inspector)Narcotic cell ആണ്.
ജീവിതമാണ് ലഹരി എന്ന സന്ദേശം സമൂഹത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് അനിവാര്യമാണ്. ജീവിതത്തോടുള്ള മത്സരമാകട്ടെ നമ്മുടെ ലഹരി. ഇന്നിന്റെ ആവശ്യകതയായ ഈ സെമിനാറിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.
ഗുരു സേവയില്‍
സിജു ദിനകരന്
സെക്രട്ടറി,ഫര്‍വാനിയ യൂണിറ്റ്
വിനോദ് ചീപ്പാറയില്‍
ജനറല്‍ സെക്രട്ടറി
സാരഥി കുവൈറ്റ്