സാരഥി കുവൈറ്റിന്റെ രജത ജൂബിലി ആഘോഷങ്ങളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
പ്രിയ സാരഥി,
സർവീസ് ടു ഹ്യൂമാനിറ്റി എന്ന ആപ്തവാക്യത്തെ അടിസ്ഥാനമാക്കി പ്രവർത്തിച്ച, കഴിഞ്ഞ 25 വർഷത്തെ ആഘോഷിക്കുവാൻ നമുക്ക് ഒത്തുചേരാം.
രജതജൂബിലി ആഘോഷങ്ങൾക്ക് കൂടുതൽ അംഗങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു വേദി തന്നെയാണ് തെരഞ്ഞെടുത്തിട്ടുള്ളത് എന്ന് ഓർമപ്പെടുത്തുന്നു.
ഇനിയും എൻട്രി പാസ് കിട്ടിയിട്ടില്ലാത്ത അംഗങ്ങൾ യൂണിറ്റ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുമായി ബന്ധപെട്ട് എൻട്രി പാസ് ഉറപ്പുവരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
സാരഥിയുടെ കലാകാരന്മാർ അവതരിപ്പിക്കുന്ന കർമ്മ സാക്ഷി എന്ന സംഗീത നൃത്ത നാടകീയ ആവിഷ്കാരം കൃത്യം മൂന്നു മണിക്ക് തന്നെ ആരംഭിക്കുന്നതാണ്.
മഹാ ഗുരുവിന്റെ ജീവിത ചരിത്രത്തിലെ ചില ഏടുകൾ സാരഥിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കോർത്തിണക്കിക്കൊണ്ട് അവതരിപ്പിക്കുന്ന പരിപാടി വിജയിപ്പിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.
നിങ്ങളുടെ ഓരോരുത്തരുടെയും സാന്നിധ്യം തന്നെയാണ് ഈ പരിപാടിയെ പൂർണ്ണ വിജയത്തിലെത്തിക്കുന്നത്.
ഏവരെയും വിനയപൂർവ്വം സാരഥിയം@25 ലേക്ക് സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ ഓരോരുത്തരുടെയും സാന്നിദ്യം പ്രതീക്ഷിച്ചു കൊണ്ട്
സുരേഷ് കെ
ചെയർമാൻ
സിൽവർ ജുബിലി കമ്മിറ്റി