സാരഥി കുവൈറ്റ് 10-മത് തീർത്ഥാടനം ആഘോഷിച്ചു

by Generalsecretary

സാരഥി കുവൈറ്റ് 10-മത് തീർത്ഥാടനം ആഘോഷിച്ചു..

89-മത് ശിവഗിരി തീർത്ഥാടനത്തോട് അനുബന്ധിച്ചു സാരഥി കുവൈറ്റ്‌ സാൽമിയ പ്രാദേശിക സമിതി നേതൃത്വം നൽകിയ 10-മത് തീർത്ഥാടനം 2021ഡിസംബർ 31ന് വൈകിട്ട് 4മണി മുതൽ വേർച്വൽ ആയി ആഘോഷിക്കുകയുണ്ടായി.

തീർത്ഥാടനത്തിന്റെ 10വർഷത്തെ ചരിത്രവഴികൾ ഉൾപെടുത്തിയ ഡോക്യൂമെന്ററി, വിശ്വ മഹാഗുരുവായ ശ്രീനാരായണഗുരുദേവൻ്റെ പാദസ്പർശം കൊണ്ട് പവിത്രമായ പുണ്യസങ്കേതങ്ങളിലൂടെ ശ്രീ ബിബിൻ ഷാൻ, ശ്രീ റിനു ഗോപി, ശ്രീ ശരത്, ശ്രീ ബൈജു ശിവാനന്ദൻ, ശ്രീ വിനോദ് കുമാർ വാരണപള്ളിൽ, ശ്രീ സിബി പുരുഷോത്തമൻ, ശ്രിമതി മഞ്ജു പ്രമോദ് എന്നിവർ നടത്തിയ വേർച്വൽ തീർത്ഥാടനം വേറിട്ട ഒരു അനുഭവം ആയിരുന്നു.

സാൽമിയ യൂണിറ്റ് കൺവീനർ ശ്രീ അജിത് ആനന്ദിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ശ്രീ ധന്വന്തരൻവൈദ്യർ മുഖ്യ അതിഥിആയിരുന്നു. പ്രോഗ്രാം കൺവീനർ ശ്രീ രാജേഷ് പി. ആർ സ്വാഗതം ആശംസിക്കുകയും സാരഥി പ്രസിഡന്റ്‌ ശ്രീ സജീവ് നാരായണൻ ഉദ്ഘാടനകർമ്മം നിർവഹിക്കുകയും ചെയ്തു.

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത തീർത്ഥാടനത്തിന് ആശംസകൾ നേർന്നുകൊണ്ട്
സാരഥി ജനറൽ സെക്രട്ടറി, ശ്രീ ബിജു. സി. വി, ട്രസ്റ്റ്‌ ചെയർമാൻ ശ്രീ സുരേഷ്. കെ, വനിതാവേദി ചെയർപേഴ്സൺ ശ്രീമതി ബിന്ദു സജീവ്, ഗുരുകുലം പ്രസിഡന്റ്‌ കുമാരി അൽക്ക ഓമനക്കുട്ടൻ, സാരഥിയുടെ മറ്റു പോഷക സംഘടന പ്രതിനിധികൾ, സാൽമിയ യൂണിറ്റ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ സംസാരിക്കുക ഉണ്ടായി.

ശ്രീ ധന്വന്തരൻ വൈദ്യർ കുടുംബജീവിതവും ആരോഗ്യവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുക ഉണ്ടായി. തീർത്ഥാടനത്തോട് അനുബന്ധിച്ചു നടത്തിയ ഗുരുദേവകലാസാഹിത്യ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഹവല്ലി യൂണിറ്റ്, സാൽമിയ യൂണിറ്റ്, ഫാഹഹീൽ യൂണിറ്റുകൾ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾക്ക് അർഹരായി. യൂണിറ്റ് ട്രഷറർ ശ്രീ പ്രദീപ് പ്രഭാകരൻ കൃതജ്ഞത രേഖപെടുത്തി പൂർണ്ണ:മദ ചൊല്ലി പരിപാടികൾ അവസാനിച്ചു.

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More