സാരഥി 109-) മത്  ശാരദാ പ്രതിഷ്ഠാദിനാഘോഷവും പ്രഭാഷണവും

by Generalsecretary

സാരഥി 109-) മത്  ശാരദാ പ്രതിഷ്ഠാദിനാഘോഷവും പ്രഭാഷണവും

സര്‍വ്വാഭീഷ്ടങ്ങളുടേയും സര്‍വ്വഐശ്വര്യത്തിന്റേയും സര്‍വ്വവിദ്യയുടേയും മുക്തിയുടേയും സ്വരൂപമായ ഭഗവാന്റെ “ശാരദ” വിലാസം ചെയ്യുന്ന, ജ്ഞാനസൂര്യന്റെ പ്രകാശസ്വരൂപമായി പ്രശോഭിക്കുന്ന ശാരദാമഠത്തിന്റെ 109-)o മത് പ്രതിഷ്ഠാദിനം ആഗതമാകുന്നു.

ഉത്സവം, ശ്രീഭൂതബലി, നിവേദ്യം, അഭിഷേകം, തുടങ്ങിയ വൈദിക കര്‍മ്മങ്ങളുടെ ബാഹുല്ല്യം ഒഴിവാക്കി കൊണ്ട് പുഷ്പാര്‍ച്ചനയ്ക്കും, സമൂഹപ്രാര്‍ത്ഥനയ്ക്കും മാത്രം പ്രാധാന്യമുള്ള ക്ഷേത്രാരാധന സംസ്കാരത്തിലേക്ക് ഗുരുദേവന്‍ ഭക്തഹൃദയങ്ങളെ അനിതരാക്കിയ സുദിനം.

ചിത്രാപൗര്‍ണ്ണമി ദിനമായ ഏപ്രില്‍ 27 ചൊവ്വാഴ്ച വൈകിട്ട് 6 മണി മുതല്‍ “എല്ലാവരും തിരയും ഉല്ലാഘബോധജനനി” എന്ന വിഷയത്തെ അധികരിച്ച് സ്വാമിനി നിത്യചിന്മയി മാതാ നമ്മോട് സംസാരിക്കും.

ഗുരുസ്വരൂപിണിയായ ശാരദാംബയെ തൊഴുതു വിദ്യാ പ്രബുദ്ധമായ മനസ്സോടെ
പരംബ്രഹ്മമൂര്‍ത്തിയിലേക്കുളള പടവുകള്‍കയറാന്‍ ഏവരേയും സാദരം സവിനയം ക്ഷണിക്കുന്നു.

Join Zoom Meeting 👇
https://saradhikuwait.zoom.us/j/81922422446?pwd=dWZXT3pmQSsydmljemdWbVd1UTdWQT09

Meeting ID: 819 2242 2446
Passcode: saradhi

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More