Home News/Blog നിറക്കൂട്-2021, ചിത്രരചന മത്സര വിജയികളെ ശ്രീ. ബി.ടി. ദത്തനും മറ്റ് പ്രമുഖ വ്യക്തികളും പ്രഖ്യാപിച്ചു.

നിറക്കൂട്-2021, ചിത്രരചന മത്സര വിജയികളെ ശ്രീ. ബി.ടി. ദത്തനും മറ്റ് പ്രമുഖ വ്യക്തികളും പ്രഖ്യാപിച്ചു.

by gurubless

നിറക്കൂട്-2021, ചിത്രരചന മത്സര വിജയികളെ ശ്രീ. ബി.ടി. ദത്തനും (കേരള രാജാരവിവർമ ചിത്രരചന പുരസ്‌കാര അവാർഡ് ജെതാവ് 2021) മറ്റ് പ്രമുഖ വ്യക്തികളും പ്രഖ്യാപിച്ചു.

250 കലാകാരൻമാർ ഓൺലൈനിൽ 8 ക്യാറ്റഗറിയിലായി മത്സരിച്ചു. വിധി നിർണയത്തിനായി പ്രമുഖ കലാകാരൻമാർ നൂതന സാങ്കേതിക വിധ്യയുടെ സഹായത്താൽ വിജയികളെ തിരഞ്ഞെടുത്തു.

വർണ്ണാഭമായ ഓൺലൈൻ അവാർഡു ധാന ചടങ്ങിൽ എല്ലാ മത്സര വിജയികളെയും പ്രഖ്യപിക്കുയുണ്ടായി. ശ്രീമതി. ജോയ്‌സ് സിബി (ഹിസ്സ്‌ എക്സലെൻസി സിബി ജോർജ് ഇന്ത്യൻ അബ്ബാസിഡർ ടു കുവൈറ്റിന്റ് പ്രിയ പദ്നി) ഉത്കാടനം നിർവഹിച്ച 750തിന് മുകളിൽ ആൾക്കാർ zoom ലൂടെ പക്കെടുത്ത അവാർഡ് ധാന ചടങ്ങിൽ പ്രശസ്ഥനായ ചിത്രകാരനും, സാരഥി കുവൈറ്റിൻ്റെ വിശിഷ്ട അതിഥിയുമായ ശ്രീ. ബി. ടി. ദത്തനായിരുന്നു, ജനറൽ കാറ്റഗറിയിലെ മൂന്നു വിജയികളെ ആദ്യം പ്രഖാപിച്ചത്.

സംഗീത സംവിധായകനും പിന്നണി ഗായകനായ ഇഷാൻ ദേവ് ജൂനിയർ ക്യാറ്റഗറിയിലെ വിജയികളെ പ്രഖ്യാപിച്ചു. പിന്നീടു സാരഥി കുവൈറ്റിൻ്റെ ഭാരവാഹികളും പരുപാടി കോർടിനേറ്റർമാരും പിന്നണി പ്രവർത്തകരും മറ്റ് എല്ലാ കാറ്റഗറിയിലെ വിജയകളെയും പ്രഖ്യാപിച്ചു.

മത്സരയിനങ്ങളിൽ ഏറ്റവും കൂടുതൽ പോയിൻ്റ് കരസ്ഥമാക്കി ഫഹഹീൽ യൂണിറ്റ് ഗുരു ചിത്രാഞ്ജലി ഓവറോൾ ട്രോഫിയും ചാബ്യടൻഷിപ്പും ക്യാഷ് അവാർഡും സാരഥി കുവൈറ്റിന്റെ പ്രസിഡൻ്റ് ശ്രീ. സജീവ് നാരായണൻ പ്രഖ്യാപിച്ചു.

മത്സരത്തിൽ രണ്ടാം സ്ഥാനത്തോടെ സാൽമിയ യൂണിറ്റ് റണ്ണർ അപ്പ് ട്രോഫി കരസ്ഥമാക്കിയതായി സാരഥി കുവൈറ്റിൻ്റെ വൈസ് പ്രസിഡൻ്റ് ശ്രീ. എൻ. എസ്. ജയൻ പ്രഖ്യാപിച്ചു.

ഈ മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർഥികളക്കും പാർട്ടിസിപേക്ഷൻ സർട്ടിഫിക്കറ്റ് നൽകുന്നത് കൂടാതെ നന്നായി പങ്കെടുത്തവരെ തിരെഞ്ഞെടുത്ത് പ്രോസാഹന മെടലും സർട്ടിഫിക്കറ്റും, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കിട്ടിയവർക്ക് മോമെന്റോയും സർട്ടിഫിക്കറ്റും നൽകി.

മത്സര ഇനങ്ങൾക്ക് പങ്കെടുത്ത എല്ലാ കലാകാരൻമാർക്കും ആശംസകൾ അറിയിച്ചു കൊണ്ട്, സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനൊപ്പം മഹാമാരി സമയത്ത് മാനസിക സങ്കർഷം കുറക്കാൻ ഇതുപോലെ ഉള്ള പരുപാടികൾ തുടർന്നും സഘടിപ്പിക്കാൻ സാരഥി കുവൈറ്റിന് സാധിക്കട്ടെ എന്ന് അറിയിച്ച നിറക്കൂട്ട്-2021 പ്രോഗ്രാം കൺവീനർ ജിനി ജയകുമാർ, ഈ പ്രോഗ്രാം ഏറ്റ് എടുത്തു നടത്തിയ അബ്ബാസിയ ഈസ്റ്റ്‌ യൂണിറ്റിനെയും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞു.

അധിഗംഭീരമാക്കി നടന്ന ഈ പ്രോഗ്രാമിന്റെ ജനറൽ കൺവീനറിനെ ആ വേദിയിൽ തന്നെ സാരഥി അബ്ബാസിയ ഈസ്റ്റ്‌ യൂണിറ്റ് കൺവീനർ സനൽ കുമാർ പ്രശംസഫലകം കൈമാറി കലാമാമാംഗം പരിയവസാനിച്ചു.

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.