സാരഥി കുവൈറ്റ് 20 -മത് വാർഷിക പൊതുയോഗവും, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പുംനടത്തി

by gurubless

സാരഥി കുവൈറ്റ് 20 -മത് വാർഷിക പൊതുയോഗവും, പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പുംനടത്തി
==========================================================
കുവൈറ്റിലെ ശ്രീനാരായണീയ പ്രസ്ഥാനമായ സാരഥി കുവൈറ്റ് 20 മത് വാർഷിക പൊതുയോഗവും, 2020-22 വർഷത്തെ ഭാരവാഹികളുടെതിരഞ്ഞെടുപ്പും നടത്തുകയുണ്ടായി.

സാരഥി പ്രസിഡന്റ് ശ്രീ.സുഗുണൻ കെ.വിയുടെ അദ്ധ്യക്ഷതയിൽചേർന്ന വാർഷിക പൊതുയോഗം സാരഥി രക്ഷാധികാരിശ്രീ. സുരേഷ് കൊച്ചത്ത് ഉത്ഘാടനം ചെയ്തു.  സാരഥി സെക്രട്ടറി ശ്രീ. ദീപു സ്വാഗതം ആശംസിക്കുകയും, ജനറൽ സെക്രട്ടറി ശ്രീ.അജി കെ.ആർ 2019-20 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ശ്രീ.ബിജു. സി.വി സാമ്പത്തിക റിപ്പോർട്ടും, വനിതാവേദിയുടെപ്രവർത്തന റിപ്പോർട്ട്സെക്രട്ടറി ശ്രീമതി. പ്രീത സതീഷും  അവതരിപ്പിച്ച്അംഗീകാരം നേടി. സാരഥി ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചെയർമാൻ ശ്രീ.സുരേഷ്.കെ വിശദീകരിച്ചു.

2020 -22  വർഷത്തെ സാരഥി കുവൈറ്റ് ഭാരവാഹികളായിശ്രീ. സജീവ് നാരായണൻ ( പ്രസിഡന്റ്), ശ്രീ.ബിജു. സി.വി (ജനറൽ സെക്രട്ടറി), ശ്രീ.രജീഷ് മുല്ലയ്ക്കൽ ( ട്രഷറർ), ശ്രീ.ജയകുമാർ എൻ.എസ്  ( വൈസ് പ്രസിഡന്റ്), ശ്രീ.നിഖിൽ ഭാസ്കരൻ (സെക്രട്ടറി), ശ്രീ. ദീപു (ജോയിന്റ് ട്രഷറർ) എന്നിവരെയും,

സാരഥി വനിതാവേദി ഭാരവാഹികളായി ശ്രീമതി. ബിന്ദുസജീവ് (ചെയർപേഴ്സൺ), ശ്രീമതി.പ്രീത സതീഷ് (സെക്രട്ടറി), ശ്രീമതി. മിത്രാ ഉദയൻ (ട്രഷറർ), ശ്രീമതി. മഞ്ജു സുരേഷ് (വൈസ് ചെയർപേഴ്സൺ), ശ്രീമതി. രമ വിദ്യാധരൻ (ജോ:സെക്രട്ടറി), ശ്രീമതി. ലൈലാ അജയൻ (ജോ. ട്രഷറർ) എന്നിവരെയും ഏകകണ്ഠമായി തിരഞ്ഞെടുത്തു.

കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലൂടെ സംഘടിപ്പിച്ച വാർഷിക പൊതുയോഗത്തിൽ  2019 -20  വർഷത്തെ മികച്ച വിദ്യാർത്ഥികൾക്കുള്ള  ശ്രീ.ശാരദാംബ  എക്സലൻസ് അവാർഡുകളും വിതരണം ചെയ്തു.  വിവിധ മേഘലയിലെ സമഗ്ര സംഭാവനകൾക്കായിശ്രീ. CS. ബാബു,  2019-2020 പ്രവർത്തന വർഷത്തിൽ  സാരഥി  നടത്തിയ  പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം കൊടുത്ത ശ്രീ.വിനീഷ് വിശ്വംഭരൻ, ശ്രീ.സുരേഷ് ബാബു, ശ്രീമതി.ലിനി ജയൻ, ശ്രീ.മനു കെ.മോഹൻ, ശ്രീ.പ്രമീൾ പ്രഭാകരൻ  എന്നിവർ അവാർഡുകൾക്ക് അർഹരായി.

ശ്രീ.പ്രീതിമോൻ വാലത്ത്, ശ്രീ.സുരേഷ് വെള്ളാപ്പള്ളി, ശ്രീ. റെജി സി.ജെ ,ശ്രീ.ജയൻ സദാശിവൻ എന്നിവർ വാർഷിക പൊതുയോഗത്തിൻറെ പ്രസീഡിയം നിയന്ത്രിച്ചു .

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More