Home News/Blog 9-) മത് തീർത്ഥാടനം – സാരഥിസാൽമിയ യൂണിറ്റ്

9-) മത് തീർത്ഥാടനം – സാരഥിസാൽമിയ യൂണിറ്റ്

by gurubless

“ഒരു ജാതി ഒരുമതം ഒരു ദൈവം മനുഷ്യന് “എന്ന ഏകലോകദർശനം വിശ്വമാനവികതയുടെ വിഹായസിലേക്ക് തുറന്നു വെച്ച ലോകരാധ്യനായ ശ്രീ നാരായണ ഗുരുദേവൻ കല്പിച്ചു അനുവദിക്കപ്പെട്ട ശിവഗിരി തീർത്ഥാടനം ഗുരുദേവ ദർശനത്തിന്റെയും, സന്ദേശങ്ങളുടെയും ഉള്ളടക്കത്തിലേക്കു പ്രവേശിക്കുവാൻ ഉള്ള മഹത്തായ കവാടം ആണ്‌. 
എല്ലാ മനുഷ്യരുടെയും സർവതോമുഖമായ അഭിവൃധി ആണ്‌ ശിവഗിരി തീർത്ഥടനത്തിന്റ മൗലികമായ ലക്ഷ്യം. ജീവിതവുമായി ബന്ധപ്പെടുന്ന സമസ്ത മേഖലകളിലെയും ദാർശനികവും , ശാസ്ത്രീയവുമായ അറിവ് പകർന്നു നൽകുന്നതാണ് ശിവഗിരി തീർത്ഥാടനം.
മഹാഗുരുവിന്റ മഹത്തരമായ വചനങ്ങളും, കാവ്യ സംസ്കൃതികളും പരസ്പര സ്നേഹത്തിലൂടെയും, ത്യാഗബുദ്ധിയിലൂടെയും പ്രചാരണാതീതമാക്കുക എന്ന ലക്ഷ്യം മുൻ നിർത്തി 88)മത് ശിവഗിരി തീർത്ഥടനത്തോട് അനുബന്ധിച്ചു സാരഥി കുവൈറ്റ്‌ സാൽമിയ പ്രാദേശിക സമിതി നേതൃത്വം നൽകുന്ന 9) മത് തീർത്ഥാടനം 1 ജനുവരി 2021 വെള്ളിയാഴ്ച കോവിഡ് എന്ന മഹാമാരിയെ തുടർന്നുണ്ടായ പ്രത്യേക സാഹചര്യത്തിൽ വേർച്വൽ പ്ലാറ്റ്ഫോമിലൂടെ സാമൂചിതമായി ആഘോഷിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചു കൊള്ളുന്നു.
  ശിവഗിരിധർമ്മസംഘം ട്രസ്റ് ജനറൽ  സെക്രട്ടറി ശ്രീമത്.സാന്ദ്രാനന്ദ സ്വാമികൾ  തീർത്ഥാടനം  നിർവഹിക്കുന്ന തീർത്ഥാടന മഹാമഹത്തിൽ പ്രശസ്ത ഗുരുധർമ്മ  പ്രചാരകനായ ശ്രീ. ബിജു പുളിക്കലേടത്ത് മുഖ്യ പ്രഭാഷണം നടത്തുന്നു.

പരിപാടി യുടെ ഭാഗമായി  ഗുരുദേവ കലാമത്സരങ്ങളുടെ (ഗുരുകൃതി ആലാപനം, പ്രസംഗം, ഗുരുദേവ പ്രശ്നോത്തരി, ദമ്പതികളുടെ കൃതി ആലാപനം)  എന്നിവ ഉണ്ടായിരിക്കുന്നതാണ്.

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.