പ്രിയ സാരഥീയരേ,
മഹാഗുരു നമുക്ക് അനുഗ്രഹിച്ച് നൽകിയ കൃതികളുടെ പഠനം മുൻസാരഥി വൈസ്പ്രസിഡൻറും, അഡ്വൈസറും, അഹമ്മദിയൂണിറ്റിൻറെ അംഗവുമായിരുന്ന ശ്രീ വിനോദ്കുമാർ വാരണപ്പള്ളി നമുക്കായ്, ലോകത്ത് എവിടെ നിന്നും പഠിക്കത്തക്ക വിധത്തിൽ Online – Zoom meet ൽ കൂടി 24/05/2025 ശനിയാഴ്ച മുതൽ നടത്തപ്പെടുന്നു.
പിണ്ഡനന്ദി എന്ന കൃതിയോടു കൂടി തുടക്കം കുറിക്കുന്ന പ്രസ്തുത പഠനക്ളാസിൻറെ ഉദ്ഘാടനം സാരഥി പ്രസിഡൻറ് ശ്രീ ജിതേഷ് എം പി നിർവ്വഹിക്കും.
കുവൈറ്റ് സാരഥിയുട ഗുരുദർശനവേദി അസൈസറും കുവൈറ്റിലെ പഠനക്ലാസ്സുകളുടെ ആചാര്യനുമായിരുന്ന ശ്രീ അജയകുമാർ ജെ അവർകൾ മുഖ്യാതിഥി ആയിരിക്കും.
എല്ലാ ശനിയാഴ്ച യും വൈകിട്ട് 19.00 – 20.00 ( കുവൈറ്റ് ) വരെ നടത്തപ്പെടുന്ന ക്ളാസ്സിൽ എല്ലാവരും പങ്കെടുക്കണമെന്നും, കുടുംബത്തിലെ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് പ്രയോജനപ്പെടുത്തണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു.
യൂണിറ്റ് സെക്രട്ടറി
സുനിൽകുമാർ കെ.വി
വിനോദ് ചീപ്പാറയിൽ
ജനറൽ സെകട്ടറി
22/05/2025