997
സാരഥി കുവൈറ്റ് ഫഹാഹീൽ യൂണിറ്റ് വനിതാവേദിയുടെ നേതൃത്വത്തിൽ ഓൺലൈൻ ആയി Smile N Heal പ്രോഗ്രാം സംഘടിപ്പിച്ചു.
മരുന്നുകളും ഓപ്പറേഷനും ഇല്ലാതെ ലളിതമായ മാർഗങ്ങളിലൂടെ സുജോക് തെറാപ്പിയും സ്‌മൈൽ മുദ്ര മെഡിറ്റേഷനും ചെയ്ത് എങ്ങനെ സുഖം പ്രാപിക്കാം എന്ന് അംഗങ്ങളെ ബോധവൽക്കരിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. കുവൈറ്റിലെ പ്രമുഖ സ്‌മൈൽ ഹീലറും സാരഥി ഫഹാഹീൽ യൂണിറ്റ് അംഗവുമായ ശ്രീമതി രാജിയ പി കിച്ചു ആണ് ക്ലാസ് നയിച്ചത്.
100 ൽ അധികം ആളുകൾ പങ്കെടുത്ത ഈ ഓൺലൈൻ പ്രോഗ്രാമിൽ വേദനയും ടെൻഷനും ഇല്ലാത്ത ശരീരവും മനസും എങ്ങനെ മരുന്നില്ലാതെ സ്വായത്തമാക്കാം എന്നും നമുക്കു ചുറ്റുമുള്ള സമൂഹത്തെ എമർജൻസി സമയങ്ങളിൽ എങ്ങനെ സഹായിക്കാം എന്നും ബോധവൽക്കരിക്കുകയുണ്ടായി.ശാരീരികവും മാനസികവുമായ ആരോഗ്യം ആഗ്രഹിക്കുന്ന ഏവർക്കും പങ്കെടുക്കാവുന്ന തരത്തിലായിരുന്നു ഈ പ്രോഗ്രാം സംഘടിപ്പിച്ചത്.
,ശ്രീമതി ഉഷ അജി,ശ്രീമതി ഷീനമോൾ അജിത്,ശ്രീമതി നിഷ ദിലീപ്, ശ്രീമതി ലേഖ രവി എന്നിവർ പരിപാടികൾ ഏകോപിച്ചു.
അംഗങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടി പൂർണ്ണ വിജയമായിരുന്നു എന്നതിന്റെ തെളിവായിരുന്നു പങ്കെടുത്തവർ നൽകിയ പ്രതികരണങ്ങൾ. ടെൻഷൻ നിറഞ്ഞ ഈ നൂതന കാലത്തിന് തികച്ചും പ്രയോജനപ്രദമായ ക്ലാസ് നയിച്ച Mrs. രാജിയക്ക്, സാരഥി കുവൈറ്റ് വൈസ് പ്രസിഡന്റ് ശ്രീ ബിജു ഗംഗാധരൻ, ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് സാരഥി കുവൈറ്റ് സെക്രട്ടറി ശ്രീജിതിൻദാസ് എന്നിവർ ആശംസയും ശ്രീമതി സുജിത സതീഷ് നന്ദിയും രേഖപ്പെടുത്തി.