സാരഥി കുവൈറ്റിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച് സാരഥീയം 2025 ന്റെ വേദിയിൽ ലോഞ്ച് ചെയ്ത സാരഥി സിൽവർ ജൂബിലി സ്കോളർഷിപ്പ് പദ്ധതിയിൽ തിരഞ്ഞെടുത്ത ആദ്യ 2 കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണം ശിവഗിരി തീർത്ഥാടന വേദിയിൽ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ നിർവഹിക്കുന്നു. ഡിസംബർ 30 ന് 11 മണിക്ക് വിദ്യാഭ്യാസ സമ്മേളത്തിൽ വെച്ചു നടക്കുന്ന ചടങ്ങിൽ സാരഥി പ്രസിഡന്റ് ശ്രീ ജിതേഷ് എം. പി, സിൽവർ ജൂബിലി സ്കോളർഷിപ്പ് ചെയർമാൻ ശ്രീ സുരേഷ് കെ. പി, സിൽവർ ജൂബിലി സ്കോളർഷിപ്പ് ചീഫ് കോർഡിനേറ്റർ ശ്രീ കെ. സുരേഷ്, എന്നിവർ പങ്കെടുക്കും.
വിദ്യാഭ്യാസ സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ബഹു. ടൂറിസം പൊതുമരാമത്ത് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ZOHO കോർപ്പറേഷൻ കോഫൗണ്ടർ ഡോക്ടർ ശ്രീധരർ വെമ്പു, അഡിഷണൽ ചീഫ് സെക്രട്ടറി ശ്രീ കെ ആർ ജ്യോതിലാൽ ഐഎഎസ്, ADGP ശ്രീ പി വിജയൻ IPS തുടങ്ങിയവർ വീശിഷ്ടഅതിഥികൾ ആണ്
വിനോദ് ചീപ്പാറയിൽ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്

