സാരഥീയം

by Generalsecretary

സാരഥിയുടെ പ്രഔഢി അതിന്റെ ഉച്ചസ്ഥായിയിൽ എത്തിക്കുന്ന വർണ്ണോജ്വാലമായ വാർഷിക ആഘോഷം സാരഥീയം 2025 നമുക്ക് മുന്നിൽ അതിന്റെ വിസ്മയകുട നിവർത്താനായി ഇനി മണിക്കുറുകൾ മാത്രം.
പാട്ടുകളുടെ തോരാമഴയുമായി നമുക്ക് മുന്നിൽ എത്തുന്ന പ്രിയ പാട്ടുകാർ ഇവരാണ്,

*മിഴിയോരം നനയ്ക്കുവാനായി എത്തുന്നത് ഭാവഗായകനും ഐഡിയ സ്റ്റാർ സിംഗർ ഫെയിം ആയ ഗോകുൽ ഗോപകുമാർ

*ഹിമമഴയായും വാതിൽക്കലെ വെള്ളരിപ്രാവായും നമുക്കു മുന്നിൽ പാട്ടിന്റെ പാലാഴി പെയ്തിറങ്ങാനെത്തുന്നു കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ജേതാവും ചലച്ചിത്രപിന്നണി ഗായികയുമായ നിത്യ മാമൻ.

*ആകാശമിട്ടായിയുടെ മഥുരമുള്ള പാട്ടുകളുമായി എത്തുന്നു
അനുഗ്രഹീത സ്വരത്തി നുടമയായ അഭിജിത്ത് കൊല്ലം.

*മ്യൂസിക് ഷോകളിലെ നിറ സാന്നിത്യം
ഇമ്പമാർന്ന ഗാനങ്ങളാൽ കർണ്ണ പുടങ്ങളെ ത്രസിപ്പിക്കുന്ന
സ്വരമാധുരിയുമായി നമുക്ക് മുന്നിലെത്തുന്നു ശ്യാം ലാൽ.

വിസ്മയങ്ങളുടെ വേദിയായ അഹമ്മദി DPS ഹാളിലേക്ക് നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു

✨✨✨✨✨✨✨✨✨✨✨

സ്‌നേഹാശംസകളോടെ
സാരഥീയം പബ്ലിക് റിലേഷൻ ടീം

മഞ്ജു സുരേഷ്
ജനറൽ കൺവീനർ സാരഥീയം

ആശംസകളോടെ,
വിനോദ് ചീപ്പാറയിൽ
ജനറൽ സെക്രട്ടറി സാരഥി കുവൈറ്റ്

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More