സാരഥി കുവൈറ്റിന്റെ 11-ാം മത് വീടിൻ്റെ ഗൃഹപ്രവേശം

"നന്മ നിറഞ്ഞ മനസ്സിൽ പണിയുന്ന വീടുകളാണ് നിത്യസമാധാനത്തിന് അടിസ്ഥാനം." – ശ്രീനാരായണഗുരു

by Generalsecretary

സാരഥി കുവൈറ്റ് നേതൃത്വം കൊടുക്കുന്ന സ്വപ്നവീട് പദ്ധതി വഴിയുള്ള 11-ാം മത് വീട്, ശ്രീ പി.എസ്. കൃഷ്ണൻ (CEO & MD, Target International W.L.L.) സ്പോൺസർ ചെയ്ത്, ഓതറ, തിരുവല്ലയിൽ നിർമ്മിച്ച ശ്രീ.സൈമൺ എബ്രഹാമിൻ്റെ ഭവനം, 2025 മേയ് 24 രാവിലെ 10:30AM ന് ഗൃഹപ്രവേശം ചെയ്യപ്പെടുന്നു.

ഈ ഗൃഹത്തിന്‍റെ ഔപചാരിക കീ ഹാൻഡോവർ ചടങ്ങ്, സാരഥിയം@25 വേദിയിൽ ശ്രീമാൻ എം. എ. യൂസഫലിയുടെ സാന്നിധ്യത്തിൽ, ശ്രീ പി.എസ്. കൃഷ്ണൻ, സാരഥി ഹൗസിംഗ് പ്രൊജക്ട് ചീഫ് കോർഡിനേറ്റർ ശ്രീ മുരുകദാസിന് കൈമാറി.

ഈ ഗൃഹപ്രവേശ ചടങ്ങിലേക്ക് സാരഥി കുവൈറ്റിലെ എല്ലാ അംഗങ്ങളെയും ഭക്തിപൂർവ്വം ക്ഷണിക്കുന്നു.

പ്രസ്തുത ചടങ്ങിലേക്ക് സാരഥി കുവൈറ്റിന്റെ ട്രഷറർ ശ്രീ. അനിൽകുമാർ എസ് പങ്കെടുക്കുന്നതാണ്.

ആശംസകളോടെ,

വിനോദ് ചീപ്പാറയിൽ
ജനറൽ സെക്രട്ടറി, സാരഥി കുവൈറ്റ്

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More