മഹാത്മജി ശിവഗിരിയില്‍ ഒരു ദിനം അന്തേവാസിയായിരുന്ന ചരിതം

by gurubless

മഹാത്മാഗാന്ധി 1925 മാര്‍ച്ച് 12 ന് ശിവഗിരിയിലെത്തി ഒരു ദിവസം ഗുരുവിന്റെ അതിഥിയായി ശിവഗിരിമഠത്തില്‍ താമസിച്ചു. ശിവഗിരി മഠത്തിലെ അന്ദേവാസികളായ താഴ്ന്ന് ജാതിയില്‍ പെട്ട കുട്ടികള്‍ ശാരദാമഠത്തില്‍ ദീപാരാധനയും വൈദിക കര്‍മ്മങ്ങളും ദൈവദശകാലാപനവും നിര്‍വ്വഹിക്കുന്നത് ഗാന്ധിജി അത്ഭുത്തോടെ വീക്ഷിച്ചു. ദിവാന്‍ സി രാജഗോപാലാചാരി ഒരു പറയ സമുദായ ബാലന്റെ കൈയ്യില്‍ നിന്നും പ്രസാദവും തീര്‍ത്ഥവും വാങ്ങുന്നത് ഗാന്ധിജി കണ്ണിമയ്ക്കാതെ നോക്കി നിന്നു. അന്നേവരെ ഗാന്ധിജിയുടെ മനസ്സിലുണ്ടായിരുന്ന ജാതി എന്ന ചിന്തയെ മാറ്റിമറിച്ചുകൊണ്ട് ജാതി നിരര്‍ത്ഥകമാണ് എന്ന തോന്നല്‍ ഉണ്ടാക്കിയത് ഗുരുവിന്റെ സാന്നിദ്ധ്യം കൊണ്ടായിരുന്നു. ഗുരുവിനെ സന്ദര്‍ശിച്ചതിന്റെ മാനസിക പരിപര്‍ത്തനമാണ് ഇന്ത്യന്‍ സ്വാതന്ത്രസമര പ്രസ്ഥാനത്തിന്റെ ഭാഗമായി കൊണ്ടുവന്ന “അയിത്തോച്ചാടനം” എന്ന സംജ്ഞ. മഹാത്മജി നടത്തിയിരുന്ന Young India എന്ന പത്രത്തിന്റെ പേര് “ഹരിജന്‍”എന്നാക്കുവാന്‍ പ്രേരണ ഉണ്ടായതും ഗുരുവിന്റെ സ്വാധീനത്താലായിരുന്നു.

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More