ആദരാഞ്ജലികൾ🌹
ദൈവമേ സച്ചിദാനന്ദ..
ദൈവമേ ഭക്തവത്സലാ..
ദൈവമേ നിന്റെ സായൂജ്യം
പരേതാത്മാവിനേകണേ…”
പ്രൊഫ എം.കെ സാനു(97)
മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമർശകനും എഴുത്തുകാരൻ, അദ്ധ്യാപകൻ, ചിന്തകൻ, വാഗ്മി, ഗുരുദേവ സാഹിത്യകാരൻ എന്നീ നിലകളിൽ പ്രശസ്തനും മുൻ എം.ൽ.എ യുമായ പ്രൊഫ. എം.കെ. സാനു.(97) അന്തരിച്ചു.
ആലപ്പുഴ മംഗലത്തുവീട്ടില്‍ ജനനം. കോളേജ് അദ്ധ്യപകനായും ഗവണ്മെന്റ് സര്‍ വ്വീസിലുമായി ഔദ്യോഗിക ജീവിതം നയിച്ചു. ശ്രീനാരായണഗുരുദേവന്റെ ജീവചരിത്രകാരനാണ്. ഗുരുദേവ സംബന്ധിയായ നിരവധി മറ്റ് ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേരള സര്‍വ്വകലാശാലയിലെ അന്തര്‍ദേശിയ ശ്രീനാരായണ പഠനകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടര്‍, മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ശ്രീനാരായണപീഠത്തിന്റെ ചുമതലക്കാരന്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.
സഹോദരന്‍ അയ്യപ്പന്റെ പത്നി പാര്‍വ്വതി അയ്യപ്പനാല്‍ സ്ഥാപിതമായ അശരണകേന്ദ്രമായ ആലുവ ശ്രീനാരായണഗിരിയുടെ സന്തത സഹചാരിയായിരുന്നു.
പ്രൊഫസർ എം കെ സാനുവിന്റെ ദേഹവിയോഗത്തിൽ സാരഥി കുവൈറ്റ് ആദരാജ്ഞലികൾ അർപ്പിക്കുന്നു.
വിനോദ് ചീപ്പാറയിൽ
ജനറൽ സെക്രട്ടറി