അഭിനന്ദനങ്ങൾ – ആരോഗ്യസുരക്ഷഒരുഓർമ്മപ്പെടുത്തൽ

by Generalsecretary

സാരഥി കുവൈറ്റിനു വേണ്ടി റിഗ്ഗായ് യൂണിറ്റ് ഏറ്റെടുത്ത് നടപ്പാക്കിയ ആരോഗ്യ സുരക്ഷ ഒരു ഓർമ്മപ്പെടുത്തൽ എന്ന ആരോഗ്യ സെമിനാ റിൽ നേരിട്ടും ഓൺലൈനായും പങ്കെടുത്തവർക്ക് വിജ്ഞാനപ്രദവും അതുപോലെ തന്നെ ഹൃദയാരോഗ്യം സംബന്ധിച്ച് സ്വയം അനുഷ്ടിക്കേണ്ട ഉത്തരവാദിത്വങ്ങളുടെ കണ്ണു തുറപ്പിക്കുന്നതുമായി മാറി.

എടുത്തു പറയേണ്ട ചില ഘടകങ്ങൾ

1. കാലാനുസൃതമായ പ്രതിവാദ്യവിഷയം തെരഞ്ഞെടുത്തു.
2. സമയക്ലിപ്തത പാലിച്ചു.
3. പ്രസൻറേഷൻ എന്നതിലുപരി Discussion എന്നതിലൂന്നിയ program സംശയ ദൂരീകരണത്തിന് അവസരം നൽകി.
4. ബഡ്ജറ്റിനുള്ളിൽ നിർത്തി നടത്തിയ പരിപാടി.
5. യൂണിറ്റിൻറെയും വനിതാ വേദിയുടെയും ചിട്ടയായ Management.
6. ഹെൽത്ത് ക്ലബും കൂടാതെ മറ്റു യൂണിറ്റുകളുമായുള്ള മികച്ച കോ-ഓർഡിനേഷൻ.

തുടങ്ങി നിരവധി പ്രത്യേകതകളുള്ള ഈ പരിപാടിയിൽ ഉരുത്തിരിഞ്ഞ ഹൃദയാരോഗ്യ നിർദ്ദേശങ്ങൾ:
1. നമ്മുടെ ആരോഗ്യസംരക്ഷണം എന്നത് നമ്മളോരോരുത്തരുടെയും ഉത്തരവാദിത്വമാണ്.
2. ആരോഗ്യം സംരക്ഷിക്കുന്നതിൽ മാനസ്സികാരോഗ്യവും ശാരീരികാരോഗ്യവും ഒരു നാണയത്തിൻറെ രണ്ടു വശങ്ങൾ പോലെ പരസ്പര പൂരകങ്ങളാണ്.
3. ശരീരത്തിന് ആവശ്യമുള്ള ഭക്ഷണം ആവശ്യമായ അളവിൽ മാത്രം കഴിക്കുവാൻ പരിശീലിക്കുക.
4. വ്യായാമം അത്യന്താപേക്ഷിതമാണ്. അത് ശരീരത്തിലെ അവയവങ്ങൾക്ക് ഉണർവ്വും, പുഷ്ടിയുള്ള മസ്സിലുകൾ നിലനിർത്തുന്ന തരത്തിലും, ആഴ്ചയിൽ 5 ദിവസമെങ്കിലും വ്യായാമമുറകൾ ആൺ പെൺ വ്യത്യാസമില്ലാതെ കൃത്യതയോടെ ചെയ്യണം.
5. മാനസ്സികാരോഗ്യമുള്ള സന്തോഷമുള്ള അവസ്ഥ രോഗങ്ങൾ കുറക്കും.
6. ധ്യാനം, പ്രാണായാമം, യോഗ എന്നിവ പരിശീലിക്കുന്നത് നല്ല മാനസ്സ്സിക – ശാരീരികാരോഗ്യം നിലനിർത്തുന്നതിന് നല്ലതാണ്.
7. ശ്രീനാരായണഗുരുദേവ കൃതികൾ പഠിക്കുന്നതും മനനം ചെയ്യുന്നതും മാനസ്സികാരോഗ്യത്തിന് ഏറ്റവും നല്ല ഔഷധമാണ്.

റിഗ്ഗായ് യൂണിറ്റിനും വിശിഷ്യാ യൂണിറ്റ് വനിതാവേദിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

പരിപാടിയുടെ ഏതെങ്കിലും ഭാഗത്ത് ചെറുതെങ്കിലും ഇടപെടൽ നടത്താൻ സാധിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ അർപ്പിക്കുന്നതോടൊപ്പം ഗുരുദേവാനുഗ്രഹം ആവോളം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സാരഥി കുവൈറ്റിനു വേണ്ടി
വിനോദ് ചീപ്പാറയിൽ,
ജനറൽ സെക്രട്ടറി,
സാരഥി കുവൈറ്റ്
07/06/2029

You may also like

Leave a Comment

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More